ഡോ.വി.വി. പ്രദീപ് കുമാറിന് വെറ്ററിനറി അസോസിയേഷന്‍ പുരസ്‌കാരം

നീലേശ്വരം: മികച്ച പ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പുരസ്‌കാരം അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ.വി.വി. പ്രദീപ് കുമാറിന് ലഭിച്ചു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡോക്ടര്‍മാര്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടികള്‍, പേ വിഷബാധ ബോധവല്‍ക്കരണം, സൗജന്യ വാക്‌സിനേഷന്‍, കര്‍ഷകര്‍ക്കുള്ള സൗജന്യ വിറ്റാമിന്‍ ധാതു മിശ്രിത വിതരണം, മൃഗസംരക്ഷണ മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ കര്‍മപദ്ധതികള്‍, ലോക ക്ഷീര ദിനാചാരണം, മികച്ച പുരുഷ വനിതാ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ്, ലോക […]

നീലേശ്വരം: മികച്ച പ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പുരസ്‌കാരം അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ.വി.വി. പ്രദീപ് കുമാറിന് ലഭിച്ചു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡോക്ടര്‍മാര്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടികള്‍, പേ വിഷബാധ ബോധവല്‍ക്കരണം, സൗജന്യ വാക്‌സിനേഷന്‍, കര്‍ഷകര്‍ക്കുള്ള സൗജന്യ വിറ്റാമിന്‍ ധാതു മിശ്രിത വിതരണം, മൃഗസംരക്ഷണ മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ കര്‍മപദ്ധതികള്‍, ലോക ക്ഷീര ദിനാചാരണം, മികച്ച പുരുഷ വനിതാ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ്, ലോക പരിസ്ഥിതി ദിനാചാരണം, ലേഡി വെറ്റ് ദിനാചാരണം, ലോക വെറ്ററിനറി ദിനാചാരണം തുടങ്ങിയ വിവിധ പരിപാടികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയിട്ടുള്ളത്. നീലേശ്വരം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്ററിനറി സര്‍ജ്ജനായ ഇദ്ദേഹം നീലേശ്വരം കരുവാച്ചേരി സ്വദേശിയാണ്. കൂടാതെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കാസര്‍കോട് സംഘടിപ്പിച്ച ലോക ക്ഷീര ദിനാചാരണത്തിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it