ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു, നിരവധി താരങ്ങള്‍ പുറത്ത്
ബ്രസീലിയ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ തിയാഗോ സില്‍വ, ഡാനി ആല്‍വേസ് എന്നിവര്‍ ടീമില്‍ തിരികെയെത്തി. ഇക്വഡോര്‍, പാരഗ്വായ് എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചതോടെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്നും നിരവധി പ്രധാന താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി. 24 അംഗ ടീമിനെയാണ് പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചിനും ജൂണ്‍ ഒമ്പതിനുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ […]
ബ്രസീലിയ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ തിയാഗോ സില്‍വ, ഡാനി ആല്‍വേസ് എന്നിവര്‍ ടീമില്‍ തിരികെയെത്തി. ഇക്വഡോര്‍, പാരഗ്വായ് എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചതോടെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്നും നിരവധി പ്രധാന താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി. 24 അംഗ ടീമിനെയാണ് പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചിനും ജൂണ്‍ ഒമ്പതിനുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ […]
ബ്രസീലിയ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ തിയാഗോ സില്‍വ, ഡാനി ആല്‍വേസ് എന്നിവര്‍ ടീമില്‍ തിരികെയെത്തി. ഇക്വഡോര്‍, പാരഗ്വായ് എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചതോടെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്നും നിരവധി പ്രധാന താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി. 24 അംഗ ടീമിനെയാണ് പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചിനും ജൂണ്‍ ഒമ്പതിനുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്.
ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കകം തന്നെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് തുടങ്ങുമെന്നത് കൊണ്ട് നിലവില്‍ പ്രഖ്യാപിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ബ്രസീല്‍ കോപ്പ അമേരിക്കയിലും ഇറങ്ങുക. യൂറോപ്പിലും ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളിലും മികച്ച ഫോമില്‍ കളിക്കുന്ന താരങ്ങളെ തന്നെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എങ്കിലും കോച്ചിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളും നിരവധിയാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട പ്രധാന താരം മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിര താരം ഫെര്‍ണാണ്ടീഞ്ഞോയാണ്.
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് കിരീടധാരണത്തിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ച താരത്തിന് മുപ്പത്തിയാറു വയസുണ്ടെങ്കിലും മുപ്പത്തിയാറുകാരനായ തിയാഗോ സില്‍വയെയും മുപ്പത്തിയെട്ടുകാരനായ ഡാനി ആല്‍വസിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡിനെ സ്‌ക്വാഡിലേക്ക് എടുത്തത് ബ്രസീല്‍ ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ക്വാഡിലെ സ്ഥിരാംഗം ആണെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 2018നു ശേഷം ആദ്യമായാണ് ഫ്രൈഡ് ബ്രസീല്‍ സ്‌ക്വാഡില്‍ എത്തുന്നത്.
യുവന്റസ് താരം ആര്‍തര്‍ മെലോ, റയല്‍ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് മാഴ്‌സലോ, ആഴ്‌സണല്‍ താരം വില്യന്‍, ബയേണ്‍ മ്യൂണിക്കിന്റെ ഡഗ്ലസ് കോസ്റ്റ, പിഎസ്ജി താരം റാഫീഞ്ഞ, റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ എന്നിവരും ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഫോമില്ലായ്മ ചില താരങ്ങള്‍ക്ക് തിരിച്ചടിയായപ്പോള്‍ മുന്നേറ്റ നിരയിലുള്ള താരബാഹുല്യമാണ് റോഡ്രിഗോക്ക് വിനയായത്. എന്നാല്‍ ബാഴ്‌സലോണ താരം ഫിലിപ്പെ കുട്ടീഞ്ഞോ പരുക്ക് പറ്റി കളത്തിന് പുറത്തായിട്ടും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടന്‍
പ്രതിരോധം: ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സ് സാന്‍ഡ്രോ, റെനെന്‍ ലോദി, തിയാഗോ സില്‍വ, ലൂക്കാസ് വെരിസിമോ, മാര്‍ക്വിന്യോസ്, എഡര്‍ മിലിറ്റാവോ.
മധ്യനിര താരങ്ങള്‍: ഫിലിപ്പ് കുട്ടീഞ്ഞോ, കസമീറോ, ലൂകാസ് പക്വറ്റ, ഫാബിന്യോ, ഫ്രെഡ്, ഡഗ്ലസ് ലൂയിസ്, റിബെയ്‌റോ
മുന്നേറ്റനിര താരങ്ങള്‍: റിച്ചാര്‍ലിസന്‍, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, ഗാബിഗോള്‍, സെബോളിന്യോ, വിനീഷ്യസ് ജൂനിയര്‍.