സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാറിനുള്ള ശക്തമായ തിരിച്ചടി-ബൃന്ദാ കാരാട്ട്

കാഞ്ഞങ്ങാട്: കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. സാര്‍വദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസത്ത് സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാരിശക്തിയെ കുറിച്ച് വീമ്പടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തിപ്പെടുത്തുന്നത് കോര്‍പറേറ്റ് ശക്തിയെയാണ്. പ്രധാനമന്ത്രി തൃശൂരില്‍ വന്ന് നാരിശക്തിയെ കുറിച്ച ്പറഞ്ഞു. കേരളത്തില്‍ നാരിശക്തിയ […]

കാഞ്ഞങ്ങാട്: കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. സാര്‍വദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസത്ത് സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാരിശക്തിയെ കുറിച്ച് വീമ്പടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തിപ്പെടുത്തുന്നത് കോര്‍പറേറ്റ് ശക്തിയെയാണ്. പ്രധാനമന്ത്രി തൃശൂരില്‍ വന്ന് നാരിശക്തിയെ കുറിച്ച ്പറഞ്ഞു. കേരളത്തില്‍ നാരിശക്തിയ കുറിച്ച് അദ്ദേഹത്തിന് പറയാം. സ്ത്രീകള്‍ ഇവിടെ ശക്തരാണ്. ഉത്തര്‍പ്രദേശിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് പറയാനാകുമോ? ബൃന്ദാ കാരാട്ട് ചോദിച്ചു. മഹിളാ സംഗമത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ വേദിയിലെത്തിയപ്പോള്‍ ആരവത്തോടെ വരവേറ്റു. സംഘാടക സമിതി ചെയര്‍പേഴ്സണ്‍ പി. ബേബി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ ശ്രീമതി, സംസ്ഥാന ട്രഷറര്‍ ഇ. പത്മാവതി, ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പി ശ്യാമളാദേവി, എ.പി ഉഷ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. സുമതി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനു ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it