വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നാടക പുരസ്‌കാരം സമ്മാനിച്ചു

ഉദുമ: നാടക, സിനിമ പ്രവര്‍ത്തകന്‍ വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ നാടക പുരസ്‌കാരം നാടക രചയിതാവ് രാജ് മോഹന്‍ നീലേശ്വരത്തിന് സമ്മാനിച്ചു. വേണു മാങ്ങാടിന്റെ ഒന്നാംചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ നാടക കളരിയായ ഉദുമ കണ്ണികുളങ്ങര നാടക പാഠശാലയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അരനൂറ്റാണ്ടിലേറെക്കാലമായി സജീവമായി നാടക രംഗത്തുള്ള രാജ് മോഹന്‍ നീലേശ്വരത്തെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. വേണു മാങ്ങാടിന്റെ 'തണല്‍' വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിനിമ നടനും സംവിധായകനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ പ്രശംസ പത്രവും സ്മാരക ഫലകവും സമ്മാനിച്ചു. കെ […]

ഉദുമ: നാടക, സിനിമ പ്രവര്‍ത്തകന്‍ വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ നാടക പുരസ്‌കാരം നാടക രചയിതാവ് രാജ് മോഹന്‍ നീലേശ്വരത്തിന് സമ്മാനിച്ചു. വേണു മാങ്ങാടിന്റെ ഒന്നാംചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ നാടക കളരിയായ ഉദുമ കണ്ണികുളങ്ങര നാടക പാഠശാലയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അരനൂറ്റാണ്ടിലേറെക്കാലമായി സജീവമായി നാടക രംഗത്തുള്ള രാജ് മോഹന്‍ നീലേശ്വരത്തെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. വേണു മാങ്ങാടിന്റെ 'തണല്‍' വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിനിമ നടനും സംവിധായകനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ പ്രശംസ പത്രവും സ്മാരക ഫലകവും സമ്മാനിച്ചു. കെ വി രഘുനാഥന്‍ അധ്യക്ഷതവഹിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ മാങ്ങാട് രത്നാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍, ഉദുമ പഞ്ചായത്തംഗം വി കെ അശോകന്‍, ഗോപി കുറ്റി ക്കോല്‍, സി പി ശുഭ, മോഹനന്‍ മാങ്ങാട്, രചന അബ്ബാസ്, ശശി ആറാട്ട് കടവ്, തുളസീധരന്‍, മിനി ഷൈന്‍ എന്നിവര്‍ സംസാരിച്ചു. എം കുഞ്ഞികൃഷ്ണന്‍ സ്വാഗതവും മിനി ഷൈന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it