തോട്ടത്തില്‍ മുഹമ്മദലിയുടെ 'വെന്റിലേറ്റര്‍' നല്ലൊരു തിരക്കഥയ്ക്ക് സാധ്യതയുള്ള നോവല്‍-പി.വി.കെ. പനയാല്‍
കാസര്‍കോട്: പേജുകള്‍ തോറും വാക്കുകള്‍ കൊണ്ട് ദൃശ്യങ്ങള്‍ നെയ്യുന്ന ഒരു തരം സിനിമാറ്റിക് രീതിയാണ് തോട്ടത്തില്‍ മുഹമ്മദലിയുടെ വെന്റിലേറ്റര്‍ എന്ന നോവലില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞതെന്നും നല്ലൊരു തിരക്കഥ നോവലില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഗ്രന്ഥലോകം എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ പി.വി.കെ പനയാല്‍ പറഞ്ഞു. നോവലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. റഹീം റസാവു പുസ്തകം ഏറ്റുവാങ്ങി. നിഷ്‌കളങ്കമായ ഒരു പ്രതിപാദന രീതിയും ലളിതമായ പദവിന്യാസവുമാണ് നോവല്‍ എളുപ്പം വായിച്ചു പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പുസ്തകം പരിചയപ്പെടുത്തി ഡോ. വത്സന്‍ […]

കാസര്‍കോട്: പേജുകള്‍ തോറും വാക്കുകള്‍ കൊണ്ട് ദൃശ്യങ്ങള്‍ നെയ്യുന്ന ഒരു തരം സിനിമാറ്റിക് രീതിയാണ് തോട്ടത്തില്‍ മുഹമ്മദലിയുടെ വെന്റിലേറ്റര്‍ എന്ന നോവലില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞതെന്നും നല്ലൊരു തിരക്കഥ നോവലില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഗ്രന്ഥലോകം എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ പി.വി.കെ പനയാല്‍ പറഞ്ഞു. നോവലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. റഹീം റസാവു പുസ്തകം ഏറ്റുവാങ്ങി. നിഷ്‌കളങ്കമായ ഒരു പ്രതിപാദന രീതിയും ലളിതമായ പദവിന്യാസവുമാണ് നോവല്‍ എളുപ്പം വായിച്ചു പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പുസ്തകം പരിചയപ്പെടുത്തി ഡോ. വത്സന്‍ പിലിക്കോട് പറഞ്ഞു. സംസ്‌കൃതി പ്രസിഡണ്ട് ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. കാസര്‍കോട് റൈറ്റേഴ്സ് ഫോറമിനൊപ്പം ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടിയാനം മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. അമീര്‍ പള്ളിയാന്‍ ആമുഖ പ്രഭാഷണം നടത്തി. പി. ദാമോദരന്‍, സി.എല്‍ ഹമീദ്, അഷ്റഫലി ചേരങ്കൈ, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.എ മുംതാസ്, ടി.എ ഷാഫി, ഡോ. നാസിഹ് അഹമദ് സംസാരിച്ചു. എ.എസ് മുഹമ്മദ്കുഞ്ഞി, ഡോ. അബ്ദുല്‍ സത്താര്‍, രവീന്ദ്രന്‍ പാടി, എ. ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തോട്ടത്തില്‍ മുഹമ്മദലി രചനാനുഭവം പങ്കിട്ടു. സിദ്ദീഖ് പടപ്പില്‍ നന്ദി പറഞ്ഞു.