ബംഗളൂരുവില്‍ വെന്റിലേറ്റര്‍ ബെഡ് ലഭിച്ചില്ല; കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച കോവിഡ് ബാധിതനായ മലയാളി യുവാവ് മരിച്ചു

വടകര: ബംഗളൂരുവില്‍ കോവിഡ് ബാധിതനായ മലയാളി യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. വടകര അറക്കിലാട് ഒതയോത്ത് വി.പി മമ്മുവിന്റെ മകന്‍ ഒ ഉമറുല്‍ ഫാറൂഖ് (41) ആണ് മരിച്ചത്. ബംഗളൂരുവില്‍ വ്യാപാരിയായ യുവാവ് കുടുംബ സമേതം അവിടെയായിരുന്നു താമസം. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ശ്വാസതടസ്സം കൂടിയെങ്കിലും ബംഗളൂരുവില്‍ വെന്റിലേറ്റര്‍ ബെഡ് ലഭിച്ചില്ല. തുടര്‍ന്ന് കെഎംസിസി ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. മൃതദേഹം ബംഗളൂരുവിലേക്ക് തന്നെ […]

വടകര: ബംഗളൂരുവില്‍ കോവിഡ് ബാധിതനായ മലയാളി യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. വടകര അറക്കിലാട് ഒതയോത്ത് വി.പി മമ്മുവിന്റെ മകന്‍ ഒ ഉമറുല്‍ ഫാറൂഖ് (41) ആണ് മരിച്ചത്. ബംഗളൂരുവില്‍ വ്യാപാരിയായ യുവാവ് കുടുംബ സമേതം അവിടെയായിരുന്നു താമസം.

കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ശ്വാസതടസ്സം കൂടിയെങ്കിലും ബംഗളൂരുവില്‍ വെന്റിലേറ്റര്‍ ബെഡ് ലഭിച്ചില്ല. തുടര്‍ന്ന് കെഎംസിസി ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

മൃതദേഹം ബംഗളൂരുവിലേക്ക് തന്നെ കൊണ്ടുപോയി. െൈമസൂരു റോഡ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ആബിദ. മക്കള്‍: വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍, ഫര്‍ദാന്‍.

Related Articles
Next Story
Share it