ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.30ഓടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയ്ക്ക് നെടുവന്നൂരില്‍ വെച്ചാണ് സംഭവം. ട്രെയിനിന്റെ മുന്‍നിരയിലുള്ള കോച്ചുകളാണ് വേര്‍പ്പെട്ടത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. അപകടസമയയത്ത് ട്രയിന്‍ വളരെ വേഗത കുറച്ച് പോകുകയായിരുന്നു. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ട്രെയിന്‍. റെയില്‍വെ ജീവനക്കാരെത്തി ബോഗി ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ആലുവയില്‍ മെക്കാനിക്കല്‍ വിഭാഗം പരിശോധന നടത്തി ട്രെയിനിന് കുഴപ്പമില്ലെന്ന് സ്ഥിരീകരിച്ചു.

കൊച്ചി: ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.30ഓടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയ്ക്ക് നെടുവന്നൂരില്‍ വെച്ചാണ് സംഭവം. ട്രെയിനിന്റെ മുന്‍നിരയിലുള്ള കോച്ചുകളാണ് വേര്‍പ്പെട്ടത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. അപകടസമയയത്ത് ട്രയിന്‍ വളരെ വേഗത കുറച്ച് പോകുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ട്രെയിന്‍. റെയില്‍വെ ജീവനക്കാരെത്തി ബോഗി ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ആലുവയില്‍ മെക്കാനിക്കല്‍ വിഭാഗം പരിശോധന നടത്തി ട്രെയിനിന് കുഴപ്പമില്ലെന്ന് സ്ഥിരീകരിച്ചു.

Related Articles
Next Story
Share it