500 പരിശീലന ക്ലാസിന്റെ വിജയത്തിളക്കവുമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്

കാഞ്ഞങ്ങാട്: ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള അഭ്യസ്തവിദ്യരായ നിരവധി യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി ജീവിത വിജയം നേടിയെടുക്കുന്നതിന് കൈതാങ്ങാവുന്ന യൂണിയന്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിജയകരമായി 500 പരിശീലന ക്ലാസുകള്‍ പൂര്‍ത്തീകരിച്ചു. 501-ാമത് പരിശീലന ക്ലാസിലെ ഉദ്ഘാടനവും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എല്‍. ഷില്‍ജി അധ്യക്ഷത വഹിച്ചു. ഫാക്കല്‍റ്റിമാരായ ലിന്‍ഡ ലൂയിസ്, സുബ്രഹ്‌മണ്യ ഷേണായി, കെ.വി പ്രജീഷ്, […]

കാഞ്ഞങ്ങാട്: ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള അഭ്യസ്തവിദ്യരായ നിരവധി യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി ജീവിത വിജയം നേടിയെടുക്കുന്നതിന് കൈതാങ്ങാവുന്ന യൂണിയന്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിജയകരമായി 500 പരിശീലന ക്ലാസുകള്‍ പൂര്‍ത്തീകരിച്ചു.
501-ാമത് പരിശീലന ക്ലാസിലെ ഉദ്ഘാടനവും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എല്‍. ഷില്‍ജി അധ്യക്ഷത വഹിച്ചു. ഫാക്കല്‍റ്റിമാരായ ലിന്‍ഡ ലൂയിസ്, സുബ്രഹ്‌മണ്യ ഷേണായി, കെ.വി പ്രജീഷ്, സുഹാസ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇരുപതോളം തൊഴില്‍ മേഖലകളില്‍ സൗജന്യമായി താമസവും ഭക്ഷണവും നല്‍കി വിദഗ്ദ്ധരായ പരിശീലകരുടെ സഹായത്താല്‍ വിജയകരമായി പരിശീലനം നല്‍കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍. പരിശീലനം നേടിയവര്‍ക്ക് സംരംഭം തുടങ്ങുന്നതിന് ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് സഹായിക്കുന്നു.

Related Articles
Next Story
Share it