അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി മണിപ്പാല്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

വെള്ളരിക്കുണ്ട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയെ മണിപ്പാല്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് ടൗണില്‍ അലീന ഫ്രൂട്സ് ആന്റ് ജ്യൂസ് കട നടത്തുന്ന പാത്തിക്കര സ്വദേശി ജോണി ചക്കാല(50) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ചത്. പനിയും ചുമയും കാരണം മൂലം മൂന്ന് ദിവസം മുമ്പാണ് ജോണിയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ക്ഷയരോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രാവിലെ ജീവനക്കാര്‍ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടുമുണ്ട് ഫാനില്‍ കെട്ടി […]

വെള്ളരിക്കുണ്ട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയെ മണിപ്പാല്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് ടൗണില്‍ അലീന ഫ്രൂട്സ് ആന്റ് ജ്യൂസ് കട നടത്തുന്ന പാത്തിക്കര സ്വദേശി ജോണി ചക്കാല(50) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ചത്. പനിയും ചുമയും കാരണം മൂലം മൂന്ന് ദിവസം മുമ്പാണ് ജോണിയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ക്ഷയരോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രാവിലെ ജീവനക്കാര്‍ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടുമുണ്ട് ഫാനില്‍ കെട്ടി കരുക്കുണ്ടാക്കിയായിരുന്നു ആത്മഹത്യ. ഫെബ്രുവരി 14ന് ജോണിയുടെ മകള്‍ ജ്യോത്സനയുടെ വിവാഹം നടന്നിരുന്നു. വിവാഹത്തിനായി വീട്ടുകാര്‍ കണ്ണൂര്‍ കരുവഞ്ചാലില്‍ പോയപ്പോള്‍ ഇവരുടെ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇതില്‍ ജോണിക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മോന്‍സി. മകന്‍: ജോബിന്‍. മരുമകന്‍: ഡെന്നി.

Related Articles
Next Story
Share it