കാട്ടുപന്നിയുടെ കുത്തേറ്റ വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: പരാക്രമം കാട്ടിയ കാട്ടുപന്നിയെ വെടിവെക്കാനുള്ള ശ്രമത്തിനിടയില്‍ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു. പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു. ജോണ്‍ (60) ആണ് മരിച്ചത്. ബളാല്‍ അത്തിക്കടവില്‍ വെച്ച് കഴിഞ്ഞ മാസം ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്. പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ വെച്ചാണ് സംഭവം. ഷിജുവിന്റെ വീട്ടിലെ വളര്‍ത്തുനായയെ അക്രമിച്ചിരുന്നു. ഒരു രാത്രി മുഴുവന്‍ പരാക്രമം കാട്ടിയ പന്നി ഒഴിഞ്ഞുപോകാതിരുന്നപ്പോഴാണ് ഷിജു ജോയിയെ സഹായത്തിനായി വിളിച്ചത്. ജോയിക്ക് പന്നിയെ വെടിവെക്കാന്‍ […]

കാഞ്ഞങ്ങാട്: പരാക്രമം കാട്ടിയ കാട്ടുപന്നിയെ വെടിവെക്കാനുള്ള ശ്രമത്തിനിടയില്‍ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു. പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു. ജോണ്‍ (60) ആണ് മരിച്ചത്.
ബളാല്‍ അത്തിക്കടവില്‍ വെച്ച് കഴിഞ്ഞ മാസം ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്. പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ വെച്ചാണ് സംഭവം.
ഷിജുവിന്റെ വീട്ടിലെ വളര്‍ത്തുനായയെ അക്രമിച്ചിരുന്നു. ഒരു രാത്രി മുഴുവന്‍ പരാക്രമം കാട്ടിയ പന്നി ഒഴിഞ്ഞുപോകാതിരുന്നപ്പോഴാണ് ഷിജു ജോയിയെ സഹായത്തിനായി വിളിച്ചത്. ജോയിക്ക് പന്നിയെ വെടിവെക്കാന്‍ ഫോറസ്റ്റ് അനുമതിയും ലൈസന്‍സുള്ള തോക്കുമുണ്ട്. പന്നിയെ വെടിവെക്കാനുള്ള ശ്രമത്തിനിടെ പന്നി കൂടുതല്‍ അക്രമണകാരിയായി ജോയിയെ കുത്തിവീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയി മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: സെലിനാമ്മ. മക്കള്‍: ജോബിന്‍, ജോമിറ്റ്.