കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണലും ചെങ്കല്ലും കടത്തിയതിന് റവന്യൂ അധികൃതര്‍ പിടിച്ചെടുത്ത ടിപ്പര്‍ലോറികള്‍ അടക്കമുള്ള വാഹനങ്ങളാണ് താലൂക്ക് ഓഫീസ് പരിസരത്തുള്ളത്. ഇവ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലോറികള്‍ക്ക് പുറമെ ഓട്ടോറിക്ഷകളും തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ പിടിച്ചെടുത്ത ചെങ്കല്ലുകളും കൂട്ടിയിട്ടിരിക്കുകയാണ്.രേഖകളില്ലാത്ത മണലും ചെങ്കല്ലുകളും കടത്തിയതിന് പിടികൂടിയ വാഹനങ്ങള്‍ താലൂക്ക് ഓഫീസ് പരിസരത്ത് നിറഞ്ഞതിനാല്‍ ഓഫീസിലേക്ക് പോകുന്നവരുടെ […]

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണലും ചെങ്കല്ലും കടത്തിയതിന് റവന്യൂ അധികൃതര്‍ പിടിച്ചെടുത്ത ടിപ്പര്‍ലോറികള്‍ അടക്കമുള്ള വാഹനങ്ങളാണ് താലൂക്ക് ഓഫീസ് പരിസരത്തുള്ളത്. ഇവ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലോറികള്‍ക്ക് പുറമെ ഓട്ടോറിക്ഷകളും തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ പിടിച്ചെടുത്ത ചെങ്കല്ലുകളും കൂട്ടിയിട്ടിരിക്കുകയാണ്.
രേഖകളില്ലാത്ത മണലും ചെങ്കല്ലുകളും കടത്തിയതിന് പിടികൂടിയ വാഹനങ്ങള്‍ താലൂക്ക് ഓഫീസ് പരിസരത്ത് നിറഞ്ഞതിനാല്‍ ഓഫീസിലേക്ക് പോകുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണുള്ളത്. താലൂക്ക് ഓഫീസിന് പുറമെ രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, സ്റ്റാമ്പ് വെണ്ടര്‍ ഓഫീസ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ തുരുമ്പെടുത്തതിന് പുറമെ കാടുകയറുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. താലൂക്ക് ഓഫീസിലെ അടക്കം ജീവനക്കാര്‍ക്ക് മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനങ്ങള്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.

Related Articles
Next Story
Share it