സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്നതിനെതിരെ ബോധവല്‍ക്കരണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍; കുട്ടികളോട് കുശലാന്വേഷണം, ഡ്രൈവര്‍മാര്‍ക്ക് താക്കീത്

കുമ്പള: വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്നതിനെതിരെ ബോധവല്‍ക്കരണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍. തിങ്കളാഴ്ച രാവിലെ കുമ്പള ഹോളി ഫാമിലി സ്‌കൂളിനടുത്താണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ബോധവല്‍ക്കരണം നടത്തിയതും കുട്ടികളെ വാഹനങ്ങളില്‍ കുത്തി നിറച്ച് ഓടിക്കുന്നത് അപകടം വരുത്തുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്ക് ഭയം തോന്നാതിരിക്കാന്‍ അവരോട് ചിരിച്ച് കൊണ്ടാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കുശലാന്വേഷണം നടത്തിയത്. തുടര്‍ന്ന് കുട്ടികളെ കുത്തി നിറക്കുന്നതിനെതിരെ ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുകയായിരുന്നു. കുട്ടികളുടെ […]

കുമ്പള: വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്നതിനെതിരെ ബോധവല്‍ക്കരണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍. തിങ്കളാഴ്ച രാവിലെ കുമ്പള ഹോളി ഫാമിലി സ്‌കൂളിനടുത്താണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ബോധവല്‍ക്കരണം നടത്തിയതും കുട്ടികളെ വാഹനങ്ങളില്‍ കുത്തി നിറച്ച് ഓടിക്കുന്നത് അപകടം വരുത്തുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്ക് ഭയം തോന്നാതിരിക്കാന്‍ അവരോട് ചിരിച്ച് കൊണ്ടാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കുശലാന്വേഷണം നടത്തിയത്. തുടര്‍ന്ന് കുട്ടികളെ കുത്തി നിറക്കുന്നതിനെതിരെ ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.

Related Articles
Next Story
Share it