വാഹന ഷോറൂമില്‍ തീപിടിത്തം; കമ്പ്യൂട്ടറും ഓയില്‍ ബോട്ടിലുകളും കത്തിനശിച്ചു

കാഞ്ഞങ്ങാട്: ഒടയംചാലില്‍ വാഹന ഷോറൂമില്‍ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ടി.വി.എസ് ഷോറൂമായ നാമന്‍സ് മോട്ടോഴ്‌സിലാണ് തീപിടുത്തമുണ്ടായത്. പരിസരത്തുനിന്ന് ശക്തമായി പുക ഉയരുന്നത് കണ്ട് പെട്രോള്‍പമ്പ് ജീവനക്കാരന്‍ ഈ ഭാഗത്തേക്ക് പോയപ്പോഴാണ് ടി.വി.എസ് ഷോറൂമില്‍ നിന്നാണ് പുക ഉയരുന്നതെന്ന് വ്യക്തമായത്. ഉടന്‍തന്നെ പരിസരവാസികളെ വിവരമറിയിച്ചു. ഒടയംചാലില്‍ താമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനെയും വിളിച്ചുവരുത്തി സ്ഥാപനം തുറക്കുകയായിരുന്നു. നാട്ടുകാരാണ് തീയണച്ചത്. സ്‌പെയര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിനകത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് […]

കാഞ്ഞങ്ങാട്: ഒടയംചാലില്‍ വാഹന ഷോറൂമില്‍ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ടി.വി.എസ് ഷോറൂമായ നാമന്‍സ് മോട്ടോഴ്‌സിലാണ് തീപിടുത്തമുണ്ടായത്. പരിസരത്തുനിന്ന് ശക്തമായി പുക ഉയരുന്നത് കണ്ട് പെട്രോള്‍പമ്പ് ജീവനക്കാരന്‍ ഈ ഭാഗത്തേക്ക് പോയപ്പോഴാണ് ടി.വി.എസ് ഷോറൂമില്‍ നിന്നാണ് പുക ഉയരുന്നതെന്ന് വ്യക്തമായത്. ഉടന്‍തന്നെ പരിസരവാസികളെ വിവരമറിയിച്ചു. ഒടയംചാലില്‍ താമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനെയും വിളിച്ചുവരുത്തി സ്ഥാപനം തുറക്കുകയായിരുന്നു. നാട്ടുകാരാണ് തീയണച്ചത്. സ്‌പെയര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിനകത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. കമ്പ്യൂട്ടര്‍, ഫയലുകള്‍, ഓയില്‍ ബോട്ടിലുകള്‍, ഹെല്‍മറ്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയുള്‍പ്പെടെ ഉരുകി ഒലിച്ച നിലയിലായിരുന്നു. പെരുമ്പള തലക്കളായി ഹൗസിലെ കെ. സുധീഷ് ആണ് ഉടമ.

Related Articles
Next Story
Share it