വാഹന ഷോറൂം ജീവനക്കാരനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: വാഹന ഷോറൂം ജീവനക്കാരനായ പുല്ലൂര്‍ സ്വദേശിയെ കാണാതായതായി പരാതി. എടമുണ്ടയിലെ പ്രവാസി പാറ്റേന്‍ ചന്ദ്രന്റെ മകന്‍ അമല്‍ ചന്ദ്രനെ (21 )യാണ് ശനിയാഴ്ച മുതല്‍ കാണാതായത്. കൊവ്വല്‍ പള്ളിയിലെ ടി.വി.എസ് ഷോറൂം ജീവനക്കാരനാണ്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രി തിരിച്ചെത്തുന്ന സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം ശനിയാഴ്ച ഓഫീസില്‍ പോയിരുന്നില്ലെന്നാണ് വിവരം. അതിനിടെ അമലിന്റെ സ്‌കൂട്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്ത് കണ്ടെത്തി. രണ്ട് ഫോണുകളും സ്വിച്ച്ഡ് […]

കാഞ്ഞങ്ങാട്: വാഹന ഷോറൂം ജീവനക്കാരനായ പുല്ലൂര്‍ സ്വദേശിയെ കാണാതായതായി പരാതി. എടമുണ്ടയിലെ പ്രവാസി പാറ്റേന്‍ ചന്ദ്രന്റെ മകന്‍ അമല്‍ ചന്ദ്രനെ (21 )യാണ് ശനിയാഴ്ച മുതല്‍ കാണാതായത്. കൊവ്വല്‍ പള്ളിയിലെ ടി.വി.എസ് ഷോറൂം ജീവനക്കാരനാണ്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

രാത്രി തിരിച്ചെത്തുന്ന സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം ശനിയാഴ്ച ഓഫീസില്‍ പോയിരുന്നില്ലെന്നാണ് വിവരം. അതിനിടെ അമലിന്റെ സ്‌കൂട്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്ത് കണ്ടെത്തി. രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്. ബന്ധുക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. പാസ്‌പോര്‍ട്ട്, ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാം സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുപോയിട്ടുണ്ട്.

Related Articles
Next Story
Share it