കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗും സീബ്രാലൈനില്‍

കാഞ്ഞങ്ങാട് : നഗരത്തിലെ പ്രധാന സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്നത് പതിവായിരിക്കുകയാണ്.അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഉടമകള്‍ ഇറങ്ങി പോകുന്നത്. ബസ് സ്റ്റാന്റിനു മുന്‍വശത്തെ സീബ്രാ ലൈനിലാണ് വാഹനങ്ങള്‍ കൊണ്ടിടുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഏറെ നേരം ഇത്തരത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് ഗതാഗത തടസമുണ്ടാക്കി.ഈ സമയത്ത് ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരും പ്രദേശത്തുണ്ടായിരുന്നില്ല. വാഹനം ഇവിടെ നിര്‍ത്തിയിട്ടതിനാല്‍ പിന്നാലെ വന്ന വാഹനങ്ങള്‍ ഇവിടെ കൂട്ടമായി ഏറെനേരം നിര്‍ത്തിയിടേണ്ടിവന്നു. ആളുകള്‍ക്ക് റോഡ് കുറുകെ […]

കാഞ്ഞങ്ങാട് : നഗരത്തിലെ പ്രധാന സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്നത് പതിവായിരിക്കുകയാണ്.
അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഉടമകള്‍ ഇറങ്ങി പോകുന്നത്. ബസ് സ്റ്റാന്റിനു മുന്‍വശത്തെ സീബ്രാ ലൈനിലാണ് വാഹനങ്ങള്‍ കൊണ്ടിടുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഏറെ നേരം ഇത്തരത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് ഗതാഗത തടസമുണ്ടാക്കി.
ഈ സമയത്ത് ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരും പ്രദേശത്തുണ്ടായിരുന്നില്ല. വാഹനം ഇവിടെ നിര്‍ത്തിയിട്ടതിനാല്‍ പിന്നാലെ വന്ന വാഹനങ്ങള്‍ ഇവിടെ കൂട്ടമായി ഏറെനേരം നിര്‍ത്തിയിടേണ്ടിവന്നു. ആളുകള്‍ക്ക് റോഡ് കുറുകെ കടക്കാനായി വാഹനങ്ങള്‍ നിര്‍ത്തുന്നതും സീബ്രാലൈനില്‍ തന്നെയായ തിനാല്‍ യാത്രക്കാര്‍ ലൈനിനു പുറത്തുകൂടിയാണ് കടന്നു പോകുന്നത്.
കിഴക്ക് ഭാഗത്ത് സീബ്രാ ലൈന്‍ അവസാനിക്കുന്ന പ്രദേശത്ത് ഇരുചക്ര വാഹനങ്ങളും പതിവായി നിര്‍ത്തിയിടുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തുനിന്നും റോഡ് കുറുകെ കടന്നെത്തുന്നവരും ഇതു കാരണം ബുദ്ധിമുട്ടനുഭവിക്കുന്നു. കഴിഞ്ഞ ദിവസം സീബ്രാ ലൈനിലൂടെ അമിത വേഗതയില്‍ വന്ന വാഹനമിടിച്ച് പുല്ലൂര്‍ ഉദയനഗര്‍ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ടി.ബി റോഡ് ജംഗ്ഷനിലാണ് അപകടം.

Related Articles
Next Story
Share it