ഷിറിയയില്‍ കൂട്ട വാഹനാപകടം; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ കൂട്ട വാഹനാപകടം. സ്ത്രീ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടു കാറുകളും ഓട്ടോയും മീന്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്ന സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഷിറിയ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ ലോറിയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ ഉരസുകയും നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ആള്‍ട്ടോ കാറില്‍ ഇടിച്ചതിന് […]

ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ കൂട്ട വാഹനാപകടം. സ്ത്രീ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടു കാറുകളും ഓട്ടോയും മീന്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്ന സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഷിറിയ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ ലോറിയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ ഉരസുകയും നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ആള്‍ട്ടോ കാറില്‍ ഇടിച്ചതിന് ശേഷം ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.

Related Articles
Next Story
Share it