ഉദുമയില്‍ ഓട്ടോയ്ക്ക് പിറകില്‍ ലോറിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു; പിതാവിന് പരിക്ക്
കാസര്‍കോട്: കെ.എസ്.ടി.പി പാതയില്‍ ഉദുമ പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഓട്ടോയ്ക്ക് പിറകില്‍ ലോറിയിടിച്ച് കാസര്‍കോട്ടെ പച്ചക്കറി വിതരണ വ്യാപാരി മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കാസര്‍കോട് നഗരത്തിലടക്കം പച്ചക്കറി വിതരണം ചെയ്തിരുന്ന കൊല്ലമ്പാടി ടിപ്പുനഗര്‍ പള്ളിക്കാല്‍ ഹൗസിലെ ബി.എ അമീര്‍ (26) ആണ് മരിച്ചത്. പിതാവ് പള്ളിക്കാല്‍ മുഹമ്മദ് കുഞ്ഞി (53)ക്കാണ് പരിക്കേറ്റത്. പച്ചക്കറി വാങ്ങാന്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു ഓട്ടോയ്ക്ക് പിറകില്‍ അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചത്. ഓട്ടോ […]

കാസര്‍കോട്: കെ.എസ്.ടി.പി പാതയില്‍ ഉദുമ പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഓട്ടോയ്ക്ക് പിറകില്‍ ലോറിയിടിച്ച് കാസര്‍കോട്ടെ പച്ചക്കറി വിതരണ വ്യാപാരി മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കാസര്‍കോട് നഗരത്തിലടക്കം പച്ചക്കറി വിതരണം ചെയ്തിരുന്ന കൊല്ലമ്പാടി ടിപ്പുനഗര്‍ പള്ളിക്കാല്‍ ഹൗസിലെ ബി.എ അമീര്‍ (26) ആണ് മരിച്ചത്. പിതാവ് പള്ളിക്കാല്‍ മുഹമ്മദ് കുഞ്ഞി (53)ക്കാണ് പരിക്കേറ്റത്. പച്ചക്കറി വാങ്ങാന്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു ഓട്ടോയ്ക്ക് പിറകില്‍ അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചത്. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അമീര്‍ മരണപ്പെട്ടിരുന്നു. കാലിന് പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അമീര്‍. താഹിറയാണ് മാതാവ്. സഹോദരങ്ങള്‍: ഹാഷിര്‍, തസ്‌നീം, തഹ്‌സീല്‍, സഹദ്. പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുന്നതിനിടെ യുവാവിനെ അപകടമരണം തട്ടിയെടുത്തത് കൊല്ലമ്പാടി പ്രദേശത്തെ അതീവ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.