മംഗളൂരു സര്‍വകലാശാലയിലെ ക്ലാസ് മുറിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം തൂക്കി മാലയിട്ടു; പ്രിന്‍സിപ്പല്‍ ഇടപെട്ട് നീക്കം ചെയ്തു

മംഗളൂരു: മംഗളൂരു സര്‍വകലാശാല കോളേജിലെ ക്ലാസ് മുറിയില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ ഛായാചിത്രം തൂക്കി മാലയിട്ടു. ഹമ്പന്‍കട്ടയിലുള്ള മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജിലെ കൊമേഴ്സ് വിഭാഗം ക്ലാസ് മുറിക്കുള്ളിലെ ചുമരിലാണ് സവര്‍ക്കറുടെ ഛായാചിത്രം തൂക്കിയിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് എ.ബി.വി.പി പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ സവര്‍ക്കറുടെയും ഭാരത മാതാവിന്റെയും ഛായാചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിട്ടത്. പടത്തില്‍ മാല ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വിവാദമുയര്‍ന്നതോടെ പ്രിന്‍സിപ്പല്‍ ഡോ. അനസൂയ ഇടപെട്ട് ചിത്രങ്ങളെടുത്ത് മാറ്റുകയും […]

മംഗളൂരു: മംഗളൂരു സര്‍വകലാശാല കോളേജിലെ ക്ലാസ് മുറിയില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ ഛായാചിത്രം തൂക്കി മാലയിട്ടു. ഹമ്പന്‍കട്ടയിലുള്ള മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജിലെ കൊമേഴ്സ് വിഭാഗം ക്ലാസ് മുറിക്കുള്ളിലെ ചുമരിലാണ് സവര്‍ക്കറുടെ ഛായാചിത്രം തൂക്കിയിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് എ.ബി.വി.പി പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ സവര്‍ക്കറുടെയും ഭാരത മാതാവിന്റെയും ഛായാചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിട്ടത്. പടത്തില്‍ മാല ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വിവാദമുയര്‍ന്നതോടെ പ്രിന്‍സിപ്പല്‍ ഡോ. അനസൂയ ഇടപെട്ട് ചിത്രങ്ങളെടുത്ത് മാറ്റുകയും ഇരുവരെയും വിളിച്ചുവരുത്തി താക്കീത് നല്‍കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ നിന്ന് മാപ്പപേക്ഷ എഴുതിവാങ്ങിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Related Articles
Next Story
Share it