വഴി തടഞ്ഞുള്ള സമരത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍; നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതിനെ ന്യായീകരിച്ച് കെ സുധാകരന്‍

കൊച്ചി: വഴി തടഞ്ഞുള്ള സമരത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്നും കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ എന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്ന് സതീശന്‍ പറഞ്ഞു. വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തകര്‍ത്തതിനോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. അതേസമയം ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. കാര്‍ തകര്‍ക്കാന്‍ അവസരം ഉണ്ടാക്കിയത് നടനല്ലേയെന്ന് സുധാകരന്‍ […]

കൊച്ചി: വഴി തടഞ്ഞുള്ള സമരത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്നും കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ എന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്ന് സതീശന്‍ പറഞ്ഞു. വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തകര്‍ത്തതിനോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

അതേസമയം ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. കാര്‍ തകര്‍ക്കാന്‍ അവസരം ഉണ്ടാക്കിയത് നടനല്ലേയെന്ന് സുധാകരന്‍ ചോദിച്ചു. തകര്‍ത്തത് സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞത് കൊണ്ടല്ലേ. മറ്റേതെങ്കിലും വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടായോ, എതെങ്കിലും വാഹനം കയ്യേറ്റം ചെയ്തോ?. അക്രമം നടത്തിയ അക്രമിയുടെ വാഹനം തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമല്ലേ?. സ്വാഭാവികമായ പ്രക്രിയയല്ലേയെന്നും, അതില്‍ എന്താണ് അത്ഭുതമെന്നും സുധാകരന്‍ ചോദിച്ചു.

ജോജു ജോര്‍ജ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോള്‍ സിനിമാരംഗത്തെ ഒരു പ്രശസ്തന്‍ സമരമുഖത്ത് കാട്ടിയ അക്രമങ്ങള്‍ ഖേദകരമാണെന്നും നടനെതിരെ കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

ഇന്ധനവിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പാത ഉപരോധത്തിലാണ് നാടകീയരംഗങ്ങള്‍ ഉണ്ടായത്. വൈറ്റില-ഇടപ്പള്ളി ദേശീയപാതയില്‍ ഒരു മണിക്കൂറോളം കുടുങ്ങിയതോടെയാണ് പ്രകോപിതനായ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി പ്രതിഷേധിച്ചത്. ഇതോടെ ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. സമരത്തില്‍ വലഞ്ഞ യാത്രക്കാരും നടനോടൊപ്പം ചേര്‍ന്നതോടെ പ്രതിഷേധം രൂക്ഷമാകുകയും കോണ്‍ഗ്രസ് സമരം പിന്‍വലിക്കുകയും ചെയ്തു.

Related Articles
Next Story
Share it