പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് എല്ലാ പിന്തുണയും നല്‍കും: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വി.ഡി സതീശന്‍ ഹൈദരലി തങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷത്തെ ശക്തിപ്പെടുക്കാനുള്ള എല്ലാ സഹായവും മുസ്ലീം ലീഗ് ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍ ഉറപ്പ് നല്‍കി. യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയോടും എ.ഐ.സി.സി […]

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വി.ഡി സതീശന്‍ ഹൈദരലി തങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷത്തെ ശക്തിപ്പെടുക്കാനുള്ള എല്ലാ സഹായവും മുസ്ലീം ലീഗ് ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍ ഉറപ്പ് നല്‍കി.

യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയോടും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലിനോടും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടും പ്രത്യേകമായ നന്ദി അറിയിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസികമായ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ല, എന്നാല്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ല, മറിച്ച് അതിപ്രസരം ഉണ്ടാവാന്‍ പാടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും വി.ഡി സതീശന്‍ വിശദീകരിച്ചു.

അതേസമയം വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ യൂത്ത് കോണ്‍ഗ്രസ്. സ്വാഗതം ചെയ്തു. തീരുമാനം ഉചിതമാണന്നും ഇനി അങ്ങോട്ടുള്ള പ്രവര്‍ത്തനത്തിന് പ്രചോദനമാണന്നും ഇതെല്ലാം ഭാവിയിലേക്കുള്ള നിക്ഷേപമായി മാറണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ പറഞ്ഞു.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നവമാധ്യമങ്ങില്‍ ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. ഈ തീരുമാനത്തിനുള്ള പ്രോസസ് അനന്തമായി നീണ്ടിട്ടില്ല. നിലവില്‍ അസാധാരണമായൊരു രാഷ്ട്രീയ സാഹചര്യമാണ്. ഭരണത്തിലിരിക്കുമ്പോഴുള്ള തോല്‍വി പോലെയല്ല. അസാധാരണമായ പരാജയമാണ്. അപ്പോള്‍ അസാധാരണമായി തീരുമാനങ്ങളും എടുക്കേണ്ടി വരും. തീരുമാനങ്ങളെല്ലാം ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കണമെന്നും ഷാഫി പറഞ്ഞു.

Related Articles
Next Story
Share it