പാണൂര്‍ കൊച്ചി ഇടയില്ല്യം തറവാട് നൂവംബയല്‍ ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രിലില്‍

കോട്ടൂര്‍: കൊടവഞ്ചി ശ്രീ പുളളികരിങ്കാളി ക്ഷേത്ര കഴകം പരിധിയിലെ പാണൂര്‍ കൊച്ചി ഇടയില്ല്യം തറവാട് ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2023 ഏപ്രില്‍ 5, 6, 7 എന്നീ തീയതികളില്‍ നടക്കും. മാര്‍ച്ച് 22ന് കൂവം അളക്കല്‍ ചടങ്ങും ഏപ്രില്‍ 4ന് കലവറ നിറക്കല്‍ ചടങ്ങും നടത്താന്‍ തീരുമാനിച്ചു. ജനറല്‍ബോഡി യോഗത്തില്‍ തറവാട് കാരണവര്‍ ഇ. കുഞ്ഞമ്പു നായര്‍ കോണടുക്കം, ദൈവസ്ഥാനം ഭരണ സമിതി പ്രസിഡണ്ട് ഇ. വിജയന്‍ നായര്‍ തോലിയാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ ആഘോഷകമ്മിറ്റി […]

കോട്ടൂര്‍: കൊടവഞ്ചി ശ്രീ പുളളികരിങ്കാളി ക്ഷേത്ര കഴകം പരിധിയിലെ പാണൂര്‍ കൊച്ചി ഇടയില്ല്യം തറവാട് ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2023 ഏപ്രില്‍ 5, 6, 7 എന്നീ തീയതികളില്‍ നടക്കും. മാര്‍ച്ച് 22ന് കൂവം അളക്കല്‍ ചടങ്ങും ഏപ്രില്‍ 4ന് കലവറ നിറക്കല്‍ ചടങ്ങും നടത്താന്‍ തീരുമാനിച്ചു. ജനറല്‍ബോഡി യോഗത്തില്‍ തറവാട് കാരണവര്‍ ഇ. കുഞ്ഞമ്പു നായര്‍ കോണടുക്കം, ദൈവസ്ഥാനം ഭരണ സമിതി പ്രസിഡണ്ട് ഇ. വിജയന്‍ നായര്‍ തോലിയാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഇ.പ്രഭാകരന്‍ നായര്‍ എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ. അഡ്വ.സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി, വൈസ് പ്രസിഡണ്ട് എ.ജനാര്‍ദ്ദനന്‍, മെമ്പര്‍മാരായ പി. രവീന്ദ്രന്‍, അബ്ബാസ് കൊളച്ചെപ്പ് എന്നിവരും എം. മാധവന്‍ ചറവ്, പി. ബാലകൃഷ്ണന്‍, ഷെരീഫ് കൊടവഞ്ചി, മധുസൂദനന്‍ കോടി, ജയകൃഷ്ണന്‍ മാസ്റ്റര്‍ ബോവിക്കാനം, രജനി ബാവിക്കര, ആഘോഷകമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ. കുഞ്ഞിക്കണ്ണന്‍ കൊടവഞ്ചി, കെ. ജനാര്‍ദ്ദനന്‍ നായര്‍ കുണ്ടത്താനം, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ സാവിത്രി നീലകണ്ഠന്‍, ഉത്തരമലബാര്‍ തീയ്യസമുദായ ക്ഷേത്ര കാസര്‍കോട് മേഖല സെക്രട്ടറി വിശ്വന്‍ നെക്രംപാറ, കൊവടഞ്ചി ശ്രീ പുളളികരിങ്കാളി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കുഞ്ഞിരാമന്‍ ഇരിയണ്ണി സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. നാരായണന്‍ നാണംബയല്‍ സ്വാഗതവും കെ. ഉദയന്‍ നായര്‍ പാണൂര്‍ കൊച്ചി നന്ദിയും പറഞ്ഞു

Related Articles
Next Story
Share it