വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഫെബ്രുവരി 28 മുതല്‍

കൊളത്തൂര്‍: 2023 വര്‍ഷത്തെ ആദ്യ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം കൊളത്തൂര്‍ പെനയാല്‍ കണ്ണമ്പള്ളി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളില്‍ നടക്കും.തെയ്യംകെട്ട് മഹോത്സവത്തിന്റെ വിജയത്തിനായുള്ള ആഘോഷക്കമ്മിറ്റി രൂപീകരണ യോഗം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ ഉദ്ഘാടനം ചെയ്തു. ശ്രീകാളരാതി ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീ. നാരായണന്‍ ചൂരിക്കോട് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ എ.എ. ഗോപാലകൃഷ്ണന്‍ നായര്‍, നിട്ടൂര്‍ തമ്പാന്‍ നായര്‍, എം. അനന്തന്‍ മുന്നാട്, രാജന്‍ പെരിയ, ബലരാമന്‍ […]

കൊളത്തൂര്‍: 2023 വര്‍ഷത്തെ ആദ്യ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം കൊളത്തൂര്‍ പെനയാല്‍ കണ്ണമ്പള്ളി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളില്‍ നടക്കും.
തെയ്യംകെട്ട് മഹോത്സവത്തിന്റെ വിജയത്തിനായുള്ള ആഘോഷക്കമ്മിറ്റി രൂപീകരണ യോഗം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ ഉദ്ഘാടനം ചെയ്തു. ശ്രീകാളരാതി ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീ. നാരായണന്‍ ചൂരിക്കോട് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ എ.എ. ഗോപാലകൃഷ്ണന്‍ നായര്‍, നിട്ടൂര്‍ തമ്പാന്‍ നായര്‍, എം. അനന്തന്‍ മുന്നാട്, രാജന്‍ പെരിയ, ബലരാമന്‍ നമ്പ്യാര്‍, ജയപുരം ദാമോദരന്‍, ടി. മാലിങ്കന്‍, രാമകൃഷണന്‍ പെരിയ, കഞ്ഞിക്കണ്ണന്‍ ചാളക്കാട്, മാധവന്‍ നായര്‍ പെര്‍ലം, എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.കെ. തമ്പാന്‍ നായര്‍, ഗോപിനാഥന്‍ കാരണവര്‍, ആര്‍. കുഞ്ഞിക്കണ്ണന്‍, പൊക്കായി മാസ്റ്റര്‍, മണികണ്ഠന്‍ പറ്റിയാല്‍, ഹരിദാസ് തോരപ്പുനം, കണ്ണമ്പള്ളി തമ്പാന്‍ നായര്‍, കണ്ണമ്പള്ളി കുഞ്ഞമ്പു നായര്‍ സംസാരിച്ചു. അഡ്വ.കെ. വിനോദ് കുമാര്‍ സ്വാഗതവും രാധാകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ആഘോഷ കമിറ്റി ഭാരവാഹികള്‍: എ. ഗോപിനാഥന്‍ നായര്‍ പന്നിക്കല്‍ (ചെയ.), നാരായണന്‍ കൊളത്തൂര്‍ (മുഖ്യ ഉപദേശകന്‍), മണികണ്ഠന്‍ പയറ്റിയാല്‍ (വര്‍ക്കിംഗ് ചെയ.), ഹരിദാസ് പെര്‍ലടുക്കം (ജന. കണ്‍.), അഡ്വ. കെ. വിനോദ് കുമാര്‍ (ട്രഷ.).

Related Articles
Next Story
Share it