വയനാട്ടുകുലവന്‍ തറവാടുകളില്‍ പുതിയൊടുക്കല്‍; വെളിച്ചപ്പാടന്മാര്‍ക്ക് ഇനി തിരക്കിട്ട നാളുകള്‍

പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ കോലത്തുനാട്ടില്‍ തീയസമുദായ തറവാടുകളില്‍ പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു.എട്ടില്ലം തിരിച്ചുള്ള 123 തറവാടുകള്‍ പാലക്കുന്ന് കഴകപരിധിയില്‍ മാത്രമുണ്ട്. ജില്ലയില്‍ ദേവസ്ഥാനങ്ങള്‍ അടക്കം 525 തറവാടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പുതിയൊടുക്കല്‍ ചടങ്ങുകള്‍ സന്ധ്യക്ക് ശേഷം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാകുമെങ്കിലും മുന്നൊരുക്കങ്ങള്‍ക്ക് ദിവസങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണ്ടിവരുഒരാഴ്ച മുമ്പെ കുലകൊത്തും. പുതിയൊടുക്കല്‍ ദിവസം സന്ധ്യാദീപത്തിന് ശേഷം ചടങ്ങുകള്‍ ആരംഭിക്കും.അവകാശികളായ വണ്ണാന്‍ സമുദായത്തില്‍പെട്ടവര്‍ വടക്കേംവാതിലിനുള്ള തട്ട് ഒരുക്കും. ദൈവത്തെ വരവേല്‍ക്കാനെന്ന സങ്കല്‍പത്തില്‍ തോറ്റം ചൊല്ലുന്നതും ഇവരാണ്. […]

പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ കോലത്തുനാട്ടില്‍ തീയസമുദായ തറവാടുകളില്‍ പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു.
എട്ടില്ലം തിരിച്ചുള്ള 123 തറവാടുകള്‍ പാലക്കുന്ന് കഴകപരിധിയില്‍ മാത്രമുണ്ട്. ജില്ലയില്‍ ദേവസ്ഥാനങ്ങള്‍ അടക്കം 525 തറവാടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പുതിയൊടുക്കല്‍ ചടങ്ങുകള്‍ സന്ധ്യക്ക് ശേഷം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാകുമെങ്കിലും മുന്നൊരുക്കങ്ങള്‍ക്ക് ദിവസങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണ്ടിവരു
ഒരാഴ്ച മുമ്പെ കുലകൊത്തും. പുതിയൊടുക്കല്‍ ദിവസം സന്ധ്യാദീപത്തിന് ശേഷം ചടങ്ങുകള്‍ ആരംഭിക്കും.
അവകാശികളായ വണ്ണാന്‍ സമുദായത്തില്‍പെട്ടവര്‍ വടക്കേംവാതിലിനുള്ള തട്ട് ഒരുക്കും. ദൈവത്തെ വരവേല്‍ക്കാനെന്ന സങ്കല്‍പത്തില്‍ തോറ്റം ചൊല്ലുന്നതും ഇവരാണ്. തുടര്‍ന്നാണ് തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാട്. ചടങ്ങുകള്‍ക്ക് ശേഷം തറവാട്ടിലെത്തുന്നവര്‍ക്ക് അംശവും (അട) ഭക്ഷണവും നല്‍കുന്നതാണ് പുത്തരി കൊടുക്കലിന്റെ മുഖ്യമായ അനുഷ്ഠാനമായി കരുതുന്നത്. പ്രത്യേക രുചികൂട്ടില്‍ അരിപ്പൊടി, ശര്‍ക്കര, ചിരവിയെടുത്ത തേങ്ങ എന്നിവ ചേര്‍ത്ത് വാഴയിലയില്‍ ചുട്ടെടുക്കുന്ന അട തറവാട്ടിലെത്തിയവര്‍ക്കെല്ലാം ഭാഗിച്ചു നല്‍കും.
അരി പൈസ നല്‍കിയ അംഗങ്ങള്‍ക്ക് തിരിച്ചു പോകുമ്പോള്‍ അടയും പഴവും മലരും പൊതിയാക്കി നല്‍കും. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതോടെ പുത്തരികൊടുക്കല്‍ സമാപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൈതും (കൈവീത് ) കുറത്തിയമ്മക്ക് ചോറും കറിയും നേര്‍ച്ചയായി സമര്‍പ്പിക്കാം.
പത്താമുദയത്തിന് ശേഷം തുടങ്ങുന്ന പുത്തരികൊടുക്കല്‍ വിഷുവിന് മുമ്പ് തീര്‍ന്നിരിക്കണം.

Related Articles
Next Story
Share it