വയലാര്‍ കവിതാ പുരസ്‌കാരം<br>നിള പത്മനാഭന് നാളെ നല്‍കും

കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ വയലാര്‍ കവിതാ പുരസ്‌കാരത്തിന് നിള പത്മനാഭനെ തിരഞ്ഞെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പുരസ്‌കാരമൊരുക്കിയത്. മാടായി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നിള പത്മനാഭന്‍. നാളെ മഹാകവി പി.സ്മാരകത്തില്‍ നടക്കുന്ന വയലാര്‍ അനുസ്മരണ ചടങ്ങില്‍ സംഗീത രത്‌നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പുരസ്‌കാരം നല്‍കും. പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ.പി. പ്രജിത വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ […]

കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ വയലാര്‍ കവിതാ പുരസ്‌കാരത്തിന് നിള പത്മനാഭനെ തിരഞ്ഞെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പുരസ്‌കാരമൊരുക്കിയത്. മാടായി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നിള പത്മനാഭന്‍. നാളെ മഹാകവി പി.സ്മാരകത്തില്‍ നടക്കുന്ന വയലാര്‍ അനുസ്മരണ ചടങ്ങില്‍ സംഗീത രത്‌നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പുരസ്‌കാരം നല്‍കും. പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ.പി. പ്രജിത വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഡോ.എ.എം ശ്രീധരന്‍, ജബ്ബാര്‍ കാഞ്ഞങ്ങാട്, ഇ.വി സുധാകരന്‍, സുകുമാരന്‍ ആശിര്‍വാദ്, സത്താര്‍ ആവിക്കര, എ.ഹമീദ് ഹാജി, പവിത്രന്‍ കാഞ്ഞങ്ങാട് സംബന്ധിച്ചു.

Related Articles
Next Story
Share it