രാത്രി കര്‍ഫ്യൂ.. പകല്‍ മുഴുവന്‍ റാലികള്‍; ബിജെപി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന റാലികള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പകല്‍ മുഴുവന്‍ റാലികള്‍ നടത്തുകയുമാണ് ചെയ്യുന്നതെന്ന് വരുണ്‍ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ വന്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് അടുത്ത കാലത്ത് പാര്‍ട്ടിയുടെ വിമര്‍ശകന്‍ കൂടിയായ വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വര്‍ധിച്ചതോടെ രാത്രികാലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. പകല്‍ സമയങ്ങളില്‍ ലക്ഷകണക്കിന് ആളുകളെ വിളിച്ചുചേര്‍ത്ത് വമ്പന്‍ റാലികള്‍ നടത്തുന്നു. വരുണ്‍ഗാന്ധി […]

ന്യൂഡെല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന റാലികള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പകല്‍ മുഴുവന്‍ റാലികള്‍ നടത്തുകയുമാണ് ചെയ്യുന്നതെന്ന് വരുണ്‍ വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ വന്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് അടുത്ത കാലത്ത് പാര്‍ട്ടിയുടെ വിമര്‍ശകന്‍ കൂടിയായ വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വര്‍ധിച്ചതോടെ രാത്രികാലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. പകല്‍ സമയങ്ങളില്‍ ലക്ഷകണക്കിന് ആളുകളെ വിളിച്ചുചേര്‍ത്ത് വമ്പന്‍ റാലികള്‍ നടത്തുന്നു. വരുണ്‍ഗാന്ധി പ്രതികരിച്ചു. പാര്‍ട്ടിയുടെ ഇത്തരം നടപടികള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കര്‍ഷക പ്രതിഷേധത്തിലും വരുണ്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ലഖീംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെയും വരുണ്‍ ശക്തമായാണ് പ്രതികരിച്ചത്. വരുണിന്റെ അടുത്ത കാലത്തെ വിമര്‍ശനാത്മകമായ നിലപാട് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തലവേദനയാണ്.

Related Articles
Next Story
Share it