ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ആവശ്യം വാരണാസി കോടതി തള്ളി

വാരണാസി: ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ആവശ്യം വാരാണസി കോടതി തള്ളി. ഗ്യാന്‍വാപി പള്ളിയില്‍ മുമ്പ് നടന്ന വീഡിയോ സര്‍വ്വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. ശിവലിംഗത്തിന്റെ പഴക്കം തിരിച്ചറിയാനുള്ള കാര്‍ബണ്‍ ഡേറ്റിങ്ങിനുള്ള അപേക്ഷ ഒടുവില്‍ കോടതി തള്ളുകയായിരുന്നു.പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല്‍ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകും കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള […]

വാരണാസി: ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ആവശ്യം വാരാണസി കോടതി തള്ളി. ഗ്യാന്‍വാപി പള്ളിയില്‍ മുമ്പ് നടന്ന വീഡിയോ സര്‍വ്വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. ശിവലിംഗത്തിന്റെ പഴക്കം തിരിച്ചറിയാനുള്ള കാര്‍ബണ്‍ ഡേറ്റിങ്ങിനുള്ള അപേക്ഷ ഒടുവില്‍ കോടതി തള്ളുകയായിരുന്നു.
പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല്‍ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകും കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് സര്‍വേയും എന്ന് വാരണാസിയിലെ കോടതി പറഞ്ഞു.
കഴിഞ്ഞ മാസം അഞ്ച് ഹരജിക്കാരില്‍ നാല് പേര്‍ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. ഹിന്ദു ദേവതകളുടെയും പുരാതന വിഗ്രഹങ്ങള്‍ മസ്ജിദിനുള്ളില്‍ ഉണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നു.

Related Articles
Next Story
Share it