വന്ദേഭാരതിന് അത്ര വേഗതയുണ്ടാവില്ല; സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ചര്‍ച്ച തുടരും-കാനം

കാസര്‍കോട്: വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാസര്‍കോട്ട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേഭാരത് ട്രെയിന്‍ സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ പ്രചരിക്കുന്നതുപോലെയല്ല യാഥാര്‍ഥ്യം. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂട്ടിയിട്ട് കാര്യമില്ല. വന്ദേഭാരതിന് അത്ര വേഗതയുണ്ടാകാന്‍ സാധ്യതയില്ല. സില്‍വര്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണം. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും-കാനം രാജേന്ദ്രന്‍ പറഞ്ഞു.മില്‍മ ഒരു സഹകരണ പ്രസ്ഥാനമാണെന്നും […]

കാസര്‍കോട്: വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാസര്‍കോട്ട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേഭാരത് ട്രെയിന്‍ സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ പ്രചരിക്കുന്നതുപോലെയല്ല യാഥാര്‍ഥ്യം. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂട്ടിയിട്ട് കാര്യമില്ല. വന്ദേഭാരതിന് അത്ര വേഗതയുണ്ടാകാന്‍ സാധ്യതയില്ല. സില്‍വര്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണം. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും-കാനം രാജേന്ദ്രന്‍ പറഞ്ഞു.
മില്‍മ ഒരു സഹകരണ പ്രസ്ഥാനമാണെന്നും വില നിശ്ചയിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്നും മില്‍മ വില വര്‍ധനവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാനം പ്രതികരിച്ചു. സര്‍ക്കാരുമായി ആലോചിച്ചാണ് മില്‍മയുടെ വില വര്‍ധന ഉണ്ടാകാറ്. സര്‍ക്കാരുമായുള്ള ആശയവിനിമയത്തില്‍ എവിടെയാണ് പിഴവ് ഉണ്ടായതെന്ന് പരിശോധിക്കണമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it