ആഹ്ലാദത്തിന്റെ ട്രാക്കിലേറി വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട്ടെത്തി

കാസര്‍കോട്: ആഹ്ലാദത്തിന്റെ ട്രാക്കിലേറി വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് ഉച്ചയോടെ കാസര്‍കോട്ടെത്തി. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് വന്ദേഭാരത് ഇന്ന് കാസര്‍കോടിന്റെ ട്രാക്ക് തൊട്ടത്. ട്രെയിനിനെ സ്വീകരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടേയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ വന്‍ ജനാവലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.കണ്ണൂര്‍വരെയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട്ടേക്കോ മംഗലാപുരത്തേക്കോ നീട്ടണമെന്നാവശ്യപ്പെട്ട് മുറവിളികള്‍ ഉയര്‍ന്നിരുന്നു.സര്‍വീസ് കാസര്‍കോട്ടേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായി ഇന്നലെയാണ് ഉണ്ടായത്. തൊട്ടുപിന്നാലെ ട്രയല്‍ റണ്ണുമായി ട്രെയിന്‍ […]

കാസര്‍കോട്: ആഹ്ലാദത്തിന്റെ ട്രാക്കിലേറി വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് ഉച്ചയോടെ കാസര്‍കോട്ടെത്തി. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് വന്ദേഭാരത് ഇന്ന് കാസര്‍കോടിന്റെ ട്രാക്ക് തൊട്ടത്. ട്രെയിനിനെ സ്വീകരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടേയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ വന്‍ ജനാവലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
കണ്ണൂര്‍വരെയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട്ടേക്കോ മംഗലാപുരത്തേക്കോ നീട്ടണമെന്നാവശ്യപ്പെട്ട് മുറവിളികള്‍ ഉയര്‍ന്നിരുന്നു.
സര്‍വീസ് കാസര്‍കോട്ടേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായി ഇന്നലെയാണ് ഉണ്ടായത്. തൊട്ടുപിന്നാലെ ട്രയല്‍ റണ്ണുമായി ട്രെയിന്‍ ഇന്ന് കാസര്‍കോട്ടെത്തിയത്.
പാസഞ്ചേര്‍സ് അസോസിയേഷനുകളും വിവിധ സംഘടനകളും ട്രെയിനിന് വരവേല്‍പ്പ് നല്‍കി.
ഇതോടെ വന്ദേഭാരത് എക്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് 7 മണിക്കൂര്‍ 50 മിനുട്ടിലാണ് ട്രെയിന്‍ കാസര്‍കോട്ടെത്തിയത്. 5.20നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്. കാസര്‍കോട് നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണയോട്ടം നടത്തും.
25 മുതലാണ് ട്രെയിനിന്റെ സ്ഥിര ഓട്ടം ആരംഭിക്കുക. പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.

Related Articles
Next Story
Share it