'വാക്കിന്റെ വടക്കന്‍ വഴികള്‍' ഖത്തറില്‍ പ്രകാശനം ചെയ്തു

ദോഹ: റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനകര്‍മ്മം കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ നടന്നു. ഐ.സി.സി ഖത്തര്‍ പ്രസിഡണ്ട് മണികണ്ഠന്‍ എ.പി കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ കൈതക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍ പുസ്തകം പരിചയപ്പെടുത്തി. ഓണ്‍ലൈനിലൂടെ […]

ദോഹ: റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനകര്‍മ്മം കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ നടന്നു. ഐ.സി.സി ഖത്തര്‍ പ്രസിഡണ്ട് മണികണ്ഠന്‍ എ.പി കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ കൈതക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍ പുസ്തകം പരിചയപ്പെടുത്തി. ഓണ്‍ലൈനിലൂടെ അംബികാസുതന്‍ മാങ്ങാട്, കവിത ചെര്‍ക്കള, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ ആശംസ അറിയിച്ചു. റഹ്മാന്‍ തായലങ്ങാടി നന്ദി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, അബ്ദു നാസ്സര്‍ നാച്ചി, ടി. ടി.കെ ബഷീര്‍, സാദിഖ് പട്ടാമ്പി, ലുക്മാനുല്‍ ഹക്കീം, സമീര്‍ ഉടുമ്പുന്തല, സിദീഖ് മണിയന്‍പാറ, നാസര്‍ കൈതക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാനിഫ് പൈക്ക സ്വാഗതവും അലി ചേരൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it