വടക്കിന്റെ ഓരോ വാക്കിനും നൃത്തം വെയ്ക്കുന്ന സൗന്ദര്യം -പ്രൊഫ. കെ.പി. ജയരാജന്‍

തളങ്കര: വടക്കിന്റെ ഓരോ വാക്കും നൃത്തം വെയ്ക്കുന്നവയാണെന്നും അത്രമാത്രം സൗന്ദര്യം അവയ്ക്കുണ്ടെന്നും പ്രഭാഷകനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളറുമായ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ ഭാഷാ വൈജ്ഞാനിക ലോകത്തിലേക്ക് തുറക്കുന്ന താക്കോലാണ് റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകത്തിലൂടെ വടക്കന്‍ വാക്കുകളുടെ അതിശയങ്ങളിലേക്കും അത്ഭുതങ്ങളിലേക്കുമാണ് റഹ്മാന്‍ തായലങ്ങാടി നമ്മെ നയിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട, ഒരുപാട് വായനക്കാരെ ആകര്‍ഷിച്ച 'വാക്കിന്റെ വടക്കന്‍ […]

തളങ്കര: വടക്കിന്റെ ഓരോ വാക്കും നൃത്തം വെയ്ക്കുന്നവയാണെന്നും അത്രമാത്രം സൗന്ദര്യം അവയ്ക്കുണ്ടെന്നും പ്രഭാഷകനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളറുമായ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ ഭാഷാ വൈജ്ഞാനിക ലോകത്തിലേക്ക് തുറക്കുന്ന താക്കോലാണ് റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകത്തിലൂടെ വടക്കന്‍ വാക്കുകളുടെ അതിശയങ്ങളിലേക്കും അത്ഭുതങ്ങളിലേക്കുമാണ് റഹ്മാന്‍ തായലങ്ങാടി നമ്മെ നയിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട, ഒരുപാട് വായനക്കാരെ ആകര്‍ഷിച്ച 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകത്തെ കുറിച്ച് ടി. ഉബൈദ് സാഹിത്യ കലാ പഠന കേന്ദ്രം തളങ്കരയിലെ വെല്‍ഫിറ്റ് മാനറില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉബൈദ് പഠന കേന്ദ്രം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, തനിമ പ്രസിഡണ്ട് അബൂ ത്വായി, വി.വി. പ്രഭാകരന്‍, എ. അബ്ദുല്‍ റഹ്മാന്‍, ഡോ. എം.പി. ഷാഫി ഹാജി, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, പി.എസ്. ഹമീദ്, മുംതാസ് ടീച്ചര്‍, ഹബീബ് കെ.കെ പുറം തുടങ്ങിയവര്‍ സംസാരിച്ചു. റഹ്മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി.
അഡ്വ. വി.എം. മുനീര്‍ നന്ദി പറഞ്ഞു. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
കാസര്‍കോട്ടെ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it