ഷംനാടിന്റെ പ്രഭാഷണത്തിന് വാജ്‌പെയ്‌യുടെ അംഗീകാരം
ഹമീദലി ഷംനാട് സാഹിബിന്റെ വിയോഗ വാര്‍ഷികം ഒന്നു കൂടി കടന്നു പോയി. ഇക്കഴിഞ്ഞ ആറാം തിയതി അദ്ദേഹത്തിന്റെ ആറാം വിയോഗ വാര്‍ഷികമായിരുന്നു.ഷേക്‌സ്പിയറിന്റെ 'ആസ് യു ലൈക് ഇറ്റ് (As you like it) എന്ന നാടകത്തിലെ വിശ്രുതമായ വരി മനസ്സില്‍ കയറി വരുന്നു:-Some are born great,Some achieve greatness,and some havegreatnessthrust upon 'em.'ഷംനാട് സാഹിബ് ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ജന്മനാ മഹാന്മാരായവരുടെ കൂട്ടത്തില്‍ അദ്ദേഹം പെടും. ഒരു അരിസ്റ്റ്രോകാറ്റില്‍ കുടുംബത്തില്‍ ജനിക്കുക […]
ഹമീദലി ഷംനാട് സാഹിബിന്റെ വിയോഗ വാര്‍ഷികം ഒന്നു കൂടി കടന്നു പോയി. ഇക്കഴിഞ്ഞ ആറാം തിയതി അദ്ദേഹത്തിന്റെ ആറാം വിയോഗ വാര്‍ഷികമായിരുന്നു.ഷേക്‌സ്പിയറിന്റെ 'ആസ് യു ലൈക് ഇറ്റ് (As you like it) എന്ന നാടകത്തിലെ വിശ്രുതമായ വരി മനസ്സില്‍ കയറി വരുന്നു:-Some are born great,Some achieve greatness,and some havegreatnessthrust upon 'em.'ഷംനാട് സാഹിബ് ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ജന്മനാ മഹാന്മാരായവരുടെ കൂട്ടത്തില്‍ അദ്ദേഹം പെടും. ഒരു അരിസ്റ്റ്രോകാറ്റില്‍ കുടുംബത്തില്‍ ജനിക്കുക […]

ഹമീദലി ഷംനാട് സാഹിബിന്റെ വിയോഗ വാര്‍ഷികം ഒന്നു കൂടി കടന്നു പോയി. ഇക്കഴിഞ്ഞ ആറാം തിയതി അദ്ദേഹത്തിന്റെ ആറാം വിയോഗ വാര്‍ഷികമായിരുന്നു.
ഷേക്‌സ്പിയറിന്റെ 'ആസ് യു ലൈക് ഇറ്റ് (As you like it) എന്ന നാടകത്തിലെ വിശ്രുതമായ വരി മനസ്സില്‍ കയറി വരുന്നു:
-Some are born great,
Some achieve greatness,
and some have
greatness
thrust upon 'em.'
ഷംനാട് സാഹിബ് ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ജന്മനാ മഹാന്മാരായവരുടെ കൂട്ടത്തില്‍ അദ്ദേഹം പെടും. ഒരു അരിസ്റ്റ്രോകാറ്റില്‍ കുടുംബത്തില്‍ ജനിക്കുക വഴി അദ്ദേഹം മഹാനായി. അംഗഡിമുഗര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് ജനനം. രാഷ്ട്രീയ ജീവിതത്തിലും അഭിഭാഷക വൃത്തിയിലും തുല്യശോഭ പരത്തിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഷംനാട് സാഹിബ്. കുറച്ചു കാലമേ അദ്ദേഹം വക്കീല്‍ പണിയില്‍ ഉറച്ചു നിന്നുള്ളു. രാഷ്ട്രീയത്തില്‍ തലയിട്ട് തിരക്കിട്ട ജീവിതം നയിക്കുമ്പോഴും സമയം കണ്ടെത്തി ബാര്‍ അസോസിയേഷന്‍ ഹാളില്‍ വന്നിരിക്കുകയും അധികമാരും കേട്ടിട്ടില്ലാത്ത ചരിത്ര സംഭവങ്ങള്‍ പങ്കുവെക്കുകയും തമാശ പറയുകയും ചെയ്യുമായിരുന്നു. പത്താമത്തെ വയസ്സില്‍ യത്തീമായ തന്റെ കൗമാരകാലത്തെ ഒരു തമാശ അദ്ദേഹം പറയുമായിരുന്നു. സ്‌കൂള്‍ അധ്യാപകരിലൊരാള്‍ ഇങ്ങനെ ഉപദേശിച്ചുവത്രേ: നീ കാസര്‍കോട് പോകൂ. ഇവിടെ ഉപ്പാപ്പയുടെയും ഉമ്മാമയുടെ താലോലിച്ചു വളര്‍ത്തലില്‍ നീ ഒന്നിനും കൊള്ളാത്തവനായി മാറും. അങ്ങനെ തന്റെ സ്‌കൂള്‍ പഠനം കാസര്‍കോടും മംഗലാപുരത്തുമായി തുടര്‍ന്നു. മദിരാശി ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. പോക്കര്‍ സാഹിബിന്റെ കീഴില്‍ അവിടെ തന്നെ പ്രാക്ടീസ് തുടങ്ങിയെങ്കിലും വൈകാതെ കാസര്‍കോട്ടേക്ക് മാറി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ നേതൃത്വം ഏറ്റെടുത്തു. ഇംഗ്ലീഷിലും കന്നടയിലും പ്രസംഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമായിരുന്നു.
ഒരറബിക്കവി പാടിയിട്ടുണ്ട്:
ലിസാനുല്‍ ഫതാ നിസ്ഫുന്‍
വനിസ്ഫുന്‍ ഫുആദുഹു.
ഫലം യബ്ഖി ഇല്ലാസൂറ
തുല്ലഹ്മി വദ്ദാമി.'
(ഒരു മനുഷ്യന്റെ പകുതിയും അവന്റെ നാക്കാണ്, ബാക്കി പകുതി ബുദ്ധിയും. ഇതു രണ്ടും കഴിഞ്ഞാല്‍ ലേശം മാംസവും രക്തവും മാത്രമേ മനുഷ്യനിലുള്ളൂ).
കാലക്രമേണ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രഭാഷകനായി ഷംനാട് മാറി. പാര്‍ലമെന്റില്‍ ഷംനാടിന്റെ ഉശിരന്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പെയ് പറഞ്ഞുവത്രേ: ഐ ലൈക്ക് യുവര്‍ സ്പീച്ച് വെരിമച്ച്, ബട്ട് നോട്ട് യുവര്‍ പാര്‍ട്ടി. (ഷംനാട് സാഹിബ് തന്നെയാണ് ഇത് പറഞ്ഞത്).
പലതുകൊണ്ടും മനോഹരമായ ഒരു ശനിയാഴ്ചയായിരുന്നു ജനുവരി ഏഴാം തിയതി. അന്ന് കാസര്‍കോട് ബാര്‍ അസോസിയേഷനില്‍ ഷംനാട് സാഹിബിന്റെ ഫോട്ടോ അനാച്ഛാദനം നടന്നു. കേരള ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുഷ്ത്താഖാണ് അനാച്ഛാദനം ചെയ്തത്. പ്രത്യേകമായി തയ്യാറാക്കിയ പന്തലിലായിരുന്നു പരിപാടി. വേദിയും സദസ്സും പ്രൗഢമായിരുന്നു. ഷംനാട് സാഹിബിന്റെ ജീവിത വിശുദ്ധിയും നീതിനിഷ്ഠയും പുതിയ തലമുറക്ക് മാതൃകയാണെന്നും അമ്മാതിരി വലിയ വലിയ മനുഷ്യര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് മുഷ്താഖ് ഓര്‍മ്മിപ്പിച്ചു. ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡ്വ. ഐ.വി ഭട്ട്, അഡ്വ. എം. നാരായണ ഭട്ട്, അഡ്വ. പി.വി ജയരാജന്‍, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ മുതലായവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. എം.എന്‍ ഭട്ടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി അഡ്വ. പ്രദീപ്‌റാവു സ്വാഗതവും അഡ്വ. അനസ് ഷംനാട് നന്ദിയും പറഞ്ഞു.
-അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍