മലയോരത്തിന് അഭിമാനമായി, സഹോദരന് പിന്നാലെ വൈശാലിയും ഡോക്ടറാകും

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കുളിയന്‍പാറയിലെ നിര്‍ധന കുടുംബത്തിലേക്ക് ഒരു ഡോക്ടര്‍ കൂടി വരും. മൂന്ന് വര്‍ഷം മുമ്പ് മെഡിക്കല്‍ പ്രവേശനം കിട്ടിയ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് എസ്.എല്‍. വൈശാലിയും ഇത്തവണത്തെ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 23-ാം കാരിയായത്. ഏട്ടനെ പോലെ ഡോക്ടറാകണമെന്ന ചിരകാല ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണ് വൈശാലി. കല്ല് കെട്ട് തൊഴിലാളിയായിരുന്ന കെ. ശശിയുടെയും ആശാ വര്‍ക്കറായ പി.എച്ച്. ലീലയുടെയും മകളാണ് എസ്.എല്‍. വൈശാലി. മൂത്ത മകന്‍ വിഷ്ണുപ്രസാദിനും സര്‍ക്കാര്‍ ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനം […]

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കുളിയന്‍പാറയിലെ നിര്‍ധന കുടുംബത്തിലേക്ക് ഒരു ഡോക്ടര്‍ കൂടി വരും. മൂന്ന് വര്‍ഷം മുമ്പ് മെഡിക്കല്‍ പ്രവേശനം കിട്ടിയ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് എസ്.എല്‍. വൈശാലിയും ഇത്തവണത്തെ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 23-ാം കാരിയായത്. ഏട്ടനെ പോലെ ഡോക്ടറാകണമെന്ന ചിരകാല ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണ് വൈശാലി. കല്ല് കെട്ട് തൊഴിലാളിയായിരുന്ന കെ. ശശിയുടെയും ആശാ വര്‍ക്കറായ പി.എച്ച്. ലീലയുടെയും മകളാണ് എസ്.എല്‍. വൈശാലി. മൂത്ത മകന്‍ വിഷ്ണുപ്രസാദിനും സര്‍ക്കാര്‍ ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനം കിട്ടിയിരുന്നു. വിഷ്ണുപ്രസാദ് ഇപ്പോള്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. വൈശാലിക്ക് മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജിലാണ് പ്രവേശനം കിട്ടിയിരിക്കുന്നത്. കുറ്റിക്കോല്‍ എ.യു.പി.സ്‌കൂളിലെ പ്രാഥമിക പ0നത്തിന് ശേഷം പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിക്കാന്‍ അവസരം കിട്ടി. മക്കള്‍ രണ്ട് പേരും പഠനത്തില്‍ മുന്നിലെത്തിയതും എം.ബി.ബി.എസിന് പ്രവേശനം നേടിയതും ഏറെ അഭിമാനത്തോടെ കാണുകയാണ് ശശിയും ലീലയും. 25 സെന്റ് സ്ഥലത്ത് സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട്ടിലാണ് ഇവരുടെ താമസം. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനിടയിലാണ് വൈശാലിക്ക് എം.ബി.ബി.എസിന് പ്രവേശനം കിട്ടുന്നത്. അതുകൊണ്ട് തല്‍ക്കാലം വീടിന്റെ പണികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ക്വാട്ടയിലാണ് പ്രവേശനം കിട്ടിയിരിക്കുന്നതെങ്കിലും അനുബന്ധ ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ കുടുംബം പ്രയാസം നേരിടുന്നു. ശാരീരിക പ്രയാസം കാരണം ജോലിക്ക് പോകാന്‍ പ്രയാസപ്പെടുമ്പോഴും മക്കള്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ശശി മുന്നിലുണ്ട്. നവംബര്‍ 5ന് മഞ്ചേരി കോളേജില്‍ എത്തി പ്രവേശനത്തിനാവശ്യമായ പണം അടച്ച് ടോക്കണ്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് വൈശാലിയും രക്ഷിതാക്കളും.

Related Articles
Next Story
Share it