പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു
ആലപ്പുഴ: മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമീറുല്‍ ഖുത്വബാ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.1930ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസ്‌ലിയാരാണ് പിതാവ്. കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസ്ല്യാര്‍, ഹൈദ്രോസ് മുസ്ല്യാര്‍, ആലി മുസ്ല്യാര്‍, വടുതല കുഞ്ഞുവാവ മുസ്ല്യാര്‍, പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്ല്യാര്‍, വാഴക്കാടന്‍ മുഹമ്മദ് മുസ്ല്യാര്‍ എന്നിവരുടെ കീഴിലായിരുന്നു പഠനം.ആദ്യ പ്രഭാഷണം 18-ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം […]

ആലപ്പുഴ: മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമീറുല്‍ ഖുത്വബാ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
1930ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസ്‌ലിയാരാണ് പിതാവ്. കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസ്ല്യാര്‍, ഹൈദ്രോസ് മുസ്ല്യാര്‍, ആലി മുസ്ല്യാര്‍, വടുതല കുഞ്ഞുവാവ മുസ്ല്യാര്‍, പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്ല്യാര്‍, വാഴക്കാടന്‍ മുഹമ്മദ് മുസ്ല്യാര്‍ എന്നിവരുടെ കീഴിലായിരുന്നു പഠനം.
ആദ്യ പ്രഭാഷണം 18-ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്ലിമീന്‍ മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തി.
രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാല്‍ വൈലിത്തറയുടെ പ്രസംഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. ഭഗവത്ഗീതയും ഉപനിഷത്തുകളും പരാമര്‍ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ആശയങ്ങള്‍ കടമെടുത്തും വിശാലമായ കാഴ്ചപാടുകളായിരുന്നു ഓരോ പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നത്.
ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്നി. ഖബറടക്കം വൈകിട്ട് ആറിന് പാനൂര്‍ വരവ്കാട് ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.