വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം; ജില്ലയില്‍ നിന്ന് 500 പേരെ പങ്കെടുപ്പിക്കും

കാസര്‍കോട്: നിസാര കാര്യങ്ങള്‍ പൊലിപ്പിച്ച് രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടം ഭാവിയില്‍ കയ്യുംകെട്ടി മറുപടി പറയേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ സൂചിപ്പിച്ചു.ഡി.സി.സി നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടിയിലേക്ക് ജില്ലയില്‍ നിന്ന് 500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.ഹാത്ത് സെ ഹാത്ത് ജോഡോ അഭിയാന്‍ പ്രവര്‍ത്തനങ്ങളും ഭവന സന്ദര്‍ശനവും മണ്ഡലം തല പദയാത്രകളും 138 ചലഞ്ചും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വിജയിപ്പിക്കുവാനും ഡി.സി.സി ഓഫീസില്‍ […]

കാസര്‍കോട്: നിസാര കാര്യങ്ങള്‍ പൊലിപ്പിച്ച് രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടം ഭാവിയില്‍ കയ്യുംകെട്ടി മറുപടി പറയേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ സൂചിപ്പിച്ചു.
ഡി.സി.സി നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടിയിലേക്ക് ജില്ലയില്‍ നിന്ന് 500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
ഹാത്ത് സെ ഹാത്ത് ജോഡോ അഭിയാന്‍ പ്രവര്‍ത്തനങ്ങളും ഭവന സന്ദര്‍ശനവും മണ്ഡലം തല പദയാത്രകളും 138 ചലഞ്ചും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വിജയിപ്പിക്കുവാനും ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.
മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ. പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, കെ.പി.സി.സി മെമ്പര്‍മാരായ കെ. നീലകണ്ഠന്‍, പി.എ അഷ്‌റഫലി, കെ.വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി ജി ദേവ്, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.വി. സുധാകരന്‍, ടോമി പ്ലാച്ചേരി, ഹരീഷ് പി നായര്‍, ഗീതാ കൃഷ്ണന്‍, ധന്യ സുരേഷ്, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ആര്‍. ഗംഗാധരന്‍ ബ്ലോക്ക് പ്രസിഡണ്ടുമാരായ പി. കുഞ്ഞിക്കണ്ണന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, തോമസ് മാത്യു, കെ. ഖാലിദ്, കെ. വാരിജാക്ഷണ്‍, മധുസൂദനന്‍ ബാലൂര്‍, രവീന്ദ്രനാഥ് നായക്ക് ഷേണി, നേതാക്കളായ കെ.കെ ബാബു, എ. വാസുദേവന്‍, പി. രാമചന്ദ്രന്‍, കൃഷ്ണന്‍ എടത്തോട്, സുകുമാരന്‍ പൂച്ചക്കാട്, മണികണ്ഠന്‍ ഓമ്പയില്‍ സംസാരിച്ചു.

Related Articles
Next Story
Share it