പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊച്ചിയില്‍ നിന്ന് മുങ്ങിയ പിതാവ് കൊല്ലൂരിലുള്ളതായി സൂചന; തങ്ങിയത് സ്വകാര്യഹോട്ടലില്‍

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സനു മോഹന്‍ കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികയിലുള്ളതായാണ് പൊലീസിന് സൂചന ലഭിച്ചത്. സനു മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നുവെന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. മൂകാംബികയിലെ സ്വകാര്യ ഹോട്ടലില്‍ സനു മോഹന്‍ മൂന്ന് ദിവസം താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് പരിസരത്തെ മലയാളികള്‍ക്ക് ഇത് സനു മോഹന്‍ […]

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സനു മോഹന്‍ കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികയിലുള്ളതായാണ് പൊലീസിന് സൂചന ലഭിച്ചത്. സനു മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നുവെന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു.
മൂകാംബികയിലെ സ്വകാര്യ ഹോട്ടലില്‍ സനു മോഹന്‍ മൂന്ന് ദിവസം താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് പരിസരത്തെ മലയാളികള്‍ക്ക് ഇത് സനു മോഹന്‍ ആണെന്ന് സംശയമുണ്ടായത്. തര്‍ക്കത്തിനിടെ ഇയാള്‍ കടന്നു കളയുകയും ചെയ്തു. സിസിടിവി പരിശോധിച്ചതൊടെ സനുമോഹനാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
താമസക്കാരന്‍ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ കൂടുതല്‍ പരിശോധിച്ചു വരികയാണ്. സനുമോഹനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തുകയാണ്. മൂകാംബികയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടാതിരിക്കാന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതായത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തി. ഇതേ ദിവസം തന്നെ പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് മനസിലാക്കിയിരുന്നു. വൈഗ മരിച്ചിട്ട് ഒരു മാസം ആകുമ്പോഴും ഒളിവില്‍ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Articles
Next Story
Share it