ജില്ലാ പൊലീസ് മേധാവിയായി വൈഭവ് സക്‌സേന ചുമതലയേറ്റു

കാസര്‍കോട്: ജില്ലയുടെ 45-ാമത്തെ പൊലീസ് മേധാവിയായി വൈഭവ് സക്‌സേന ചുമതലയേറ്റു. ഉത്തര്‍പ്രദേശ് ലഖ്‌നൗ സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. നേരത്തെ മാനന്തവാടി എ.എസ്.പി.യായും സേവനമനുഷ്ഠിച്ചിരുന്നു. എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വ്വീസ് നേടിയത്. 2016 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ആദ്യമായാണ് കാസര്‍കോട്ടെത്തുന്നത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി.ബി രാജീവിനെ കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയായി സ്ഥലം മാറ്റിയതിന് പിന്നാലെയാണ് വൈഭവ് സക്‌സേനയെ കാസര്‍കോട്ട് നിയമിച്ചത്. ക്രമസമാധാന പാലനത്തിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it