വടംവലി ചാമ്പ്യന്‍ഷിപ്പ്: പീപ്പിള്‍സ് കോളേജും ഗവണ്‍മെന്റ് കോളേജും ജേതാക്കള്‍

വിദ്യാനഗര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളിജിയേറ്റ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ.കോളേജും വനിതാ വിഭാഗത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജും വനിതാ വിഭാഗത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജും രണ്ടാം സ്ഥാനവും പുരുഷവിഭാഗത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജ് മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റംഗം ഡോ.അശോകന്‍, വടംവലി അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് പി.കെ. അരവിന്ദന്‍, വിദ്യാനഗര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ് എന്നിവര്‍ ട്രോഫികള്‍ […]

വിദ്യാനഗര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളിജിയേറ്റ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ.കോളേജും വനിതാ വിഭാഗത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജും വനിതാ വിഭാഗത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജും രണ്ടാം സ്ഥാനവും പുരുഷവിഭാഗത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജ് മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റംഗം ഡോ.അശോകന്‍, വടംവലി അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് പി.കെ. അരവിന്ദന്‍, വിദ്യാനഗര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it