വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദം: ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയുടെ പേരില്‍ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. കരാര്‍ ഏറ്റെടുത്ത യുണിടാക്ക് എം ഡി സന്തോഷ് ഈപ്പനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഈപ്പന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തേ കോഴ ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഇടക്കാല സ്റ്റേ അനുവദിച്ചെങ്കിലും യൂണിടാക്കിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോഴ ഇടപാടുമായി ബന്ധപ്പെട്ട് […]

കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയുടെ പേരില്‍ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. കരാര്‍ ഏറ്റെടുത്ത യുണിടാക്ക് എം ഡി സന്തോഷ് ഈപ്പനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഈപ്പന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേരത്തേ കോഴ ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഇടക്കാല സ്റ്റേ അനുവദിച്ചെങ്കിലും യൂണിടാക്കിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോഴ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തുടക്കത്തിലേ ഉള്ള നിലപാട്.

Vadakkanchery life mission bribe: IT dept started investigation

Related Articles
Next Story
Share it