മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോടും വാക്‌സിന്‍ സന്ദേശ സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് സംയുക്തമായി ഗാന്ധി ജയന്തി ദിനത്തില്‍ വാക്‌സിന്‍ സന്ദേശവുമായി എരിയാല്‍ മുതല്‍ കടവത്ത് വരെ സൈക്കിള്‍ റാലി നടത്തി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കൂ സുരക്ഷിത നാവൂ രക്ഷയില്‍ പങ്കാളികളാകൂ എന്ന സന്ദേശവുമായി ആരംഭിച്ച റാലി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ ഡൈലി റൈഡേര്‍സ് ക്ലബ്ബ് രക്ഷാധികാരി മൊയ്തീന്‍ ഹാജി പൊയിനാച്ചിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ […]

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് സംയുക്തമായി ഗാന്ധി ജയന്തി ദിനത്തില്‍ വാക്‌സിന്‍ സന്ദേശവുമായി എരിയാല്‍ മുതല്‍ കടവത്ത് വരെ സൈക്കിള്‍ റാലി നടത്തി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കൂ സുരക്ഷിത നാവൂ രക്ഷയില്‍ പങ്കാളികളാകൂ എന്ന സന്ദേശവുമായി ആരംഭിച്ച റാലി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ ഡൈലി റൈഡേര്‍സ് ക്ലബ്ബ് രക്ഷാധികാരി മൊയ്തീന്‍ ഹാജി പൊയിനാച്ചിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജല്‍ ഗാന്ധിജയന്തി സന്ദേശം കൈമാറി.
പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കദീജ അബ്ദുല്‍ ഖാദര്‍, അംഗങ്ങളായ നൗഫല്‍പുത്തൂര്‍, സുലോചന, ജുബൈരിയ, ഗിരീഷ് മജല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ, ഡൈലി റൈഡേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസല്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നജീബ്, മാഹിന്‍ കുന്നില്‍, നവാസ് എരിയാല്‍, അന്‍സാരി മീത്തല്‍, നിയാസ് ചട്ടഞ്ചാല്‍, ഗഫൂര്‍ ബേവിഞ്ച, അസര്‍ കളനാട്, ഹുനൈസ്. കെ.ജി, ഷറഫുദ്ധീന്‍, റിയാസ് അടുക്കത്ത് വയല്‍, മജീദ് എഡ്‌റൂട്‌സ്, സാജിദ് പാണുസ്, റിയാസ് മഹ്ബൂബ്, സാദത്ത് സിറ്റി സൈക്കിള്‍, ഹാരിസ് കൂരാമ്പില്‍, സൈദു കോസ് മോസ്, റിഷാദ് തെക്കില്‍ എന്നിവര്‍ സംസാരിച്ചു.
ഡി.ആര്‍.ക്കെയുടെ നാല്‍പതോളം സൈക്കളിസ്റ്റുകള്‍ പങ്കെടുത്തു.

Related Articles
Next Story
Share it