വാക്‌സിന്‍ ചലഞ്ച്: എസ്.എഫ്.ഐ. 5 ദിവസം കൊണ്ട് സ്വരൂപിച്ചത് 5.28 ലക്ഷം രൂപ

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനിധിയിലേക്ക് അഞ്ചുദിവസം കൊണ്ട് 5,28,091 രൂപ സമാഹരിച്ച് നല്‍കി എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റി. ഈമാസം 15മുതല്‍ 19വരെ സംഘടിപ്പിച്ച വാക്‌സിന്‍ ചലഞ്ചിലൂടെയാണ് ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹാരിച്ചത്. വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പണം സമാഹരിക്കാന്‍ സംഘടിപ്പിച്ചത്. ചിത്രം വരച്ചുനല്‍കിയും കവിത എഴുതിക്കൊടുത്തും നൂറു രൂപ ചലഞ്ച് നടത്തിയും പണക്കുടുക്ക നല്‍കിയുമൊക്കെ നിരവധിയാളുകള്‍ കാമ്പയിനിന്റെ ഭാഗമായി. ചെറുവത്തൂര്‍ -101482, ബേഡകം -61,732, കാഞ്ഞങ്ങാട് -50,007, നീലേശ്വരം -47,382, ഏളേരി -47,073, പനത്തടി -40,001, […]

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനിധിയിലേക്ക് അഞ്ചുദിവസം കൊണ്ട് 5,28,091 രൂപ സമാഹരിച്ച് നല്‍കി എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റി. ഈമാസം 15മുതല്‍ 19വരെ സംഘടിപ്പിച്ച വാക്‌സിന്‍ ചലഞ്ചിലൂടെയാണ് ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹാരിച്ചത്. വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പണം സമാഹരിക്കാന്‍ സംഘടിപ്പിച്ചത്. ചിത്രം വരച്ചുനല്‍കിയും കവിത എഴുതിക്കൊടുത്തും നൂറു രൂപ ചലഞ്ച് നടത്തിയും പണക്കുടുക്ക നല്‍കിയുമൊക്കെ നിരവധിയാളുകള്‍ കാമ്പയിനിന്റെ ഭാഗമായി.
ചെറുവത്തൂര്‍ -101482, ബേഡകം -61,732, കാഞ്ഞങ്ങാട് -50,007, നീലേശ്വരം -47,382, ഏളേരി -47,073, പനത്തടി -40,001, ഉദുമ -33,547, തൃക്കരിപ്പൂര്‍ -32,650, കാറഡുക്ക -32,000, കുമ്പള -30,193, കാസര്‍കോട് -22,760, മഞ്ചേശ്വരം -17,902 എന്നിങ്ങനെയാണ് വിവിധ ഏരിയാ കമ്മിറ്റികള്‍ സമാഹാരിച്ച തുക. പ്രതിസന്ധി ഘട്ടത്തിലും ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി വാക്‌സിന്‍ ചലഞ്ചിനെ അകമഴിഞ്ഞ് പിന്തുണച്ച മുഴുവന്‍ സുമനസ്സുകള്‍ക്കും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യുവും പ്രസിഡണ്ട് കെ. അഭിരാമും നന്ദി രേഖപ്പെടുത്തി.

Related Articles
Next Story
Share it