വാക്‌സിന്‍ ചാലഞ്ച്; കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് 11,52,150 രൂപ നല്‍കി

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് 11,52,150 രൂപ നല്‍കി. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപയും ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളമായ 1,52,150 രൂപയും ചേര്‍ത്താണ് 11,52,150 രൂപ നല്‍കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഹെഡ്ഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് എസ്.ജെ. പ്രസാദ്, സെക്രട്ടറി എം. സുമതി എന്നിവരില്‍നിന്ന് നിയുക്ത തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലിന്റെ സാന്നിധ്യത്തില്‍ നിയുക്ത ഉദുമ എം.എല്‍.എ. സി.എച്ച്.കുഞ്ഞമ്പു തുക […]

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് 11,52,150 രൂപ നല്‍കി. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപയും ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളമായ 1,52,150 രൂപയും ചേര്‍ത്താണ് 11,52,150 രൂപ നല്‍കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഹെഡ്ഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് എസ്.ജെ. പ്രസാദ്, സെക്രട്ടറി എം. സുമതി എന്നിവരില്‍നിന്ന് നിയുക്ത തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലിന്റെ സാന്നിധ്യത്തില്‍ നിയുക്ത ഉദുമ എം.എല്‍.എ. സി.എച്ച്.കുഞ്ഞമ്പു തുക ഏറ്റുവാങ്ങി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) എം. ആനന്ദന്‍, സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ബൈജുരാജ്, ബാങ്ക് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍, നഗരസഭാ കൗണ്‍സിലര്‍ എം. ലളിത, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി. ജാനകി, എം. അശോക്‌റൈ സംസാരിച്ചു.

Related Articles
Next Story
Share it