സംസ്ഥാനത്ത് 18 വയസുമുതലുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; ശനിയാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 ദിവസത്തെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നുവെന്നാണ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 ദിവസത്തെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാലാണ് ഇതിനിടയിലെ ഇടവേള വര്‍ദ്ധിപ്പിച്ചത്. അതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൃദ്ധസദനത്തിലുള്ളവര്‍, ആദിവാസി കോളനിയിലുള്ളവര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയുട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ക്കും അടിയന്തിരമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it