ജില്ലയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍

കാസര്‍കോട്: ജില്ലയിലെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ അറിയിച്ചു. മെയ് 28ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ വെച്ച് കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 45 വയസിന് മുകളില്‍ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്‌സിനെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരും മെയ് 25 മുതല്‍ cowin. gov. in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു താഴെ പറയുന്ന സൗകര്യ പ്രദമായ സ്ഥാപനങ്ങളിലേക്ക് അലോട്ട് […]

കാസര്‍കോട്: ജില്ലയിലെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ അറിയിച്ചു. മെയ് 28ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ വെച്ച് കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 45 വയസിന് മുകളില്‍ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്‌സിനെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരും മെയ് 25 മുതല്‍ cowin. gov. in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു താഴെ പറയുന്ന സൗകര്യ പ്രദമായ സ്ഥാപനങ്ങളിലേക്ക് അലോട്ട് ചെയ്യേണ്ടതാണ്.

ജില്ലാ ആസ്പത്രി കാഞ്ഞങ്ങാട്, ജനറല്‍ ആസ്പത്രി കാസര്‍കോട്, താലൂക്ക് ആസ്പത്രി തൃക്കരിപ്പൂര്‍, പി.എച്ച്.സി ബന്തടുക്ക, പി.എച്ച്.സി അഡൂര്‍, എഫ്.എച്ച്.സി ആനന്ദാശ്രമം, പി.എച്ച്.സി ആരിക്കാടി, എഫ്.എച്ച്.സി ബായാര്‍, പി.എച്ച്.സി. ബെള്ളൂര്‍, എഫ്.എച്ച്.സി ചിറ്റാരിക്കാല്‍, എഫ്.എച്ച്.സി എണ്ണപ്പാറ, എഫ്.എച്ച്.സി കയ്യൂര്‍, പി.എച്ച്.സി കൊന്നക്കാട്, പി.എച്ച്.സി കുമ്പഡാജെ, എഫ്.എച്ച്.സി മധൂര്‍, എഫ്.എച്ച്.സി മടിക്കൈ, താലൂക്ക് ആസ്പത്രി മംഗല്‍പാടി, പി.എച്ച്.സി മീഞ്ച, എഫ്.എച്ച്.സി മൊഗ്രാല്‍പുത്തൂര്‍, സി.എച്ച്.സി മഞ്ചേശ്വരം, എഫ്.എച്ച്.സി മൗക്കോട്, എഫ്.എച്ച്.സി മുള്ളേരിയ, എഫ്.എച്ച്.സി നര്‍ക്കിലക്കാട്, പി.എച്ച്.സി ഓലാട്ട്, എഫ്.എച്ച്.സി പടന്ന, സി.എച്ച്.സി പെരിയ, പി.എച്ച്.സി പെര്‍ള, സി.എച്ച്.സി പുത്തിഗെ, എഫ്.എച്ച്.സി ഉദുമ, എഫ്.എച്ച്.സി വലിയപറമ്പ, എഫ്.എച്ച്.സി വോര്‍ക്കാടി.

Related Articles
Next Story
Share it