18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്‌സിനേഷന്‍; സംസ്ഥാനത്ത് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവരിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതൊഴിവാക്കി 18ന് മുകളിലുള്ള എല്ലാവരെയും വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം നേരത്തേ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍ക്ക് പരിഗണന തുടരും. വാക്സിന്‍ ലഭിക്കാന്‍ https://www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. ലഭ്യത അനുസരിച്ച് വാക്സിനേഷന്‍ പരമാവധി കൂട്ടും. […]

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവരിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതൊഴിവാക്കി 18ന് മുകളിലുള്ള എല്ലാവരെയും വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം നേരത്തേ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍ക്ക് പരിഗണന തുടരും.

വാക്സിന്‍ ലഭിക്കാന്‍ https://www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. ലഭ്യത അനുസരിച്ച് വാക്സിനേഷന്‍ പരമാവധി കൂട്ടും. സംസ്ഥാന ജനസംഖ്യയുടെ 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 8.96 ശതമാനം പേര്‍ക്ക് (29,93,856) രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത് 1,56,650 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 53,500 ഡോസും എറണാകുളത്ത് 61,150 ഡോസും കോഴിക്കോട് 42,000 ഡോസുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 1,30,38,940 ഡോസ് വാക്സിനാണ് ലഭിച്ചത്. 12,04,960 ഡോസ് കോവിഷീല്‍ഡും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,04,95,740 ഡോസ് കോവിഷീല്‍ഡും 12,00,660 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് കേന്ദ്രം നല്‍കി.

Related Articles
Next Story
Share it