ജില്ലയില്‍ 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

കാസര്‍കോട്: ജില്ലയില്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ കെആര്‍ അറിയിച്ചു. വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതാണ് 1. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വ്യക്തിഗത വിവരങ്ങളും മൊബൈല്‍ നമ്പറും തിരിച്ചറിയല്‍ രേഖയുടെ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. Add more എന്ന ഓപ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും 4 പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് മുന്‍ഗണന ലഭിക്കുന്നതിനായി http://www.covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റില്‍ […]

കാസര്‍കോട്: ജില്ലയില്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ കെആര്‍ അറിയിച്ചു.

വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതാണ്
1. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വ്യക്തിഗത വിവരങ്ങളും മൊബൈല്‍ നമ്പറും തിരിച്ചറിയല്‍ രേഖയുടെ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക.
Add more എന്ന ഓപ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും 4 പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

മുന്‍ഗണന ലഭിക്കുന്നതിനായി http://www.covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും അനുബന്ധ രോഗ വിവരങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. രോഗവിവരം വ്യക്തമാക്കുന്നതിനായി ചികിത്സിക്കുന്ന ഡോക്ടറുടെയോ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുടെയോ സീലും ഒപ്പും സഹിതമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിക്കേണ്ടത്. ഇതിനായുള്ള ഫോമുകള്‍ മുകളില്‍ പറഞ്ഞ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നല്‍കിയ വിവരങ്ങള്‍ ജില്ലാതലത്തില്‍ പരിശോധിച്ചതിനു ശേഷം രോഗാവസ്ഥയുടെ മുന്‍ഗണനയും വാക്സിക്‌സിന്റെ ലഭ്യതയും അനുസരിച്ച് വാക്‌സിനേഷന്‍ ലഭ്യമാകുന്ന സ്ഥലവും തീയതിയും എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.

വാക്‌സിനേഷന്‍ വിവരം അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശവും തിരിച്ചറിയല്‍ രേഖയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും സഹിതം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാകണം.

അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Related Articles
Next Story
Share it