സമ്മതമില്ലാതെ വാക്‌സിന്‍ നല്‍കില്ല; ഒരു ആവശ്യത്തിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി: സമ്മതമില്ലാതെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്‌സിന്‍ എടുപ്പിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഒരു ആവശ്യത്തിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കുന്നതിനോ ഏതെങ്കിലും ആവശ്യത്തിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനോ ഒരു മാര്‍ഗ നിര്‍ദേശവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജനുവരി 13ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 'ഒരു വ്യക്തിയെയും അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ല, ഏതെങ്കിലും ആവശ്യത്തിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഒരു മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഇതുവരെ […]

ന്യൂഡെല്‍ഹി: സമ്മതമില്ലാതെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്‌സിന്‍ എടുപ്പിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഒരു ആവശ്യത്തിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കുന്നതിനോ ഏതെങ്കിലും ആവശ്യത്തിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനോ ഒരു മാര്‍ഗ നിര്‍ദേശവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജനുവരി 13ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
'ഒരു വ്യക്തിയെയും അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ല, ഏതെങ്കിലും ആവശ്യത്തിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഒരു മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല, നിലവിലെ കോവിഡ് സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പൊതുതാത്പര്യം കണക്കിലെടുത്താണ് വാക്‌സിന്‍ നല്‍കുന്നത്. എല്ലാ പൗരന്മാരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് വിവിധ പത്ര - മാധ്യമ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്യം ചെയ്യുകയും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സുഗമമാക്കുന്നതിന് പ്രക്രിയകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. എന്നാല്‍, അതിനുപുറമെ ആരെയും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല.' കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് 'ഏലൂരു' എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചതായും അവ പരിഗണിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.