ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തും-മന്ത്രി എം.ബി.രാജേഷ്
കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തെ ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്നും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങള്‍ക്ക് […]
കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തെ ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്നും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങള്‍ക്ക് […]

കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തെ ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്നും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുഗമമാക്കാന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കാസര്‍കോട് നല്ല മാറ്റം കാണാനുണ്ടെന്നും കഴിഞ്ഞ പ്രാവശ്യം കണ്ട കാഴ്ചകളില്‍ നിന്ന് നല്ല രീതിയിലുള്ള മാറ്റമാണുണ്ടായതെന്നും വൃത്തിയിലും ശുചിത്വത്തിലും മാതൃകയാകാന്‍ കാസര്‍കോടിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയെയും പരിപാടിയില്‍ ഹരിത ചട്ടം പാലിച്ച ബ്ലോക്ക് പഞ്ചായത്ത് അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് മുഴുവനായുമുള്ള തെരുവ് നായ ശല്യത്തിന് പരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പൊതുജനങ്ങളുടെ ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഈ മനോഹരമായ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കുന്നതിന് മുതല്‍ക്കൂട്ടാണെന്ന് എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തിന് എന്തുകൊണ്ടും അനിവാര്യമായ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞതെന്നും സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശ സ്ഥാപനങ്ങളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കപ്പെടുമ്പോള്‍ നാടിന് നേട്ടമാണെന്ന് എം.പി പറഞ്ഞു.
കരാറുകാരന്‍ എം.എ.അബൂബക്കര്‍ മാസ്തിക്കുണ്ടിന് മന്ത്രി ഉപഹാരം നല്‍കി. എ.കെ.എം.അഷറഫ് എം.എല്‍.എ പി.എം.എ.വൈ വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. അഡ്വ.സി.എച്ച് കുഞ്ഞമ്പുഎം.എല്‍.എ മുച്ചക്രവാഹനങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജീവനക്കാരെ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാദര്‍ ബദരിയ, കെ.ഗോപാലകൃഷ്ണ, ടി.കെ.ഷമീറ, ബി.ശാന്ത, യു.പി.താഹിറ യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സമീമ അന്‍സാരി, അഷറഫ് കര്‍ള, സക്കീന അബ്ദുള്ള ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ് ദണ്ഡഗോളി, കാസര്‍കോട് പ്രൊജക്ട് ഡയറക്ടര്‍ ഡി.വി.അബ്ദുല്‍ ജലീല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുകുമാര കുദ്രെപ്പാടി, ജെയിംസ്, എന്‍.എബദറുല്‍ മുനീര്‍, ഫനീഫ പാറ ചെങ്കള, കലാഭവന്‍ രാജു, ജമീല അഹമ്മദ്, കെ.എം.അശ്വിനി, പ്രേമ ഷെട്ടി, സീനത്ത്് നസീര്‍, ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.വി.സുനിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.വി.അനില്‍കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.എ.ജലീല്‍, കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കെ.ജി.പവിത്ര, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി.വി.രമേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കല്ലട്ര മാഹിന്‍ഹാജി, സുരേഷ് കുമാര്‍ ഷെട്ടി, എ.അബ്ദുല്‍ റഹിമാന്‍, ആര്‍.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.എ.അഷ്റഫ് അലി നന്ദിയും പറഞ്ഞു.