സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാകസേരകളിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം-ദേശീയവേദി

മൊഗ്രാല്‍: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലാതെ രണ്ടായിരത്തിലധികം കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാവുന്നുവെന്ന് മൊഗ്രാല്‍ ദേശീയവേദി പ്രഥമ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.ഓഫീസുകളില്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരെ കസേരകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒഴിഞ്ഞു കിടക്കുന്നത്. ഉദ്യോഗസ്ഥക്ഷാമം മൂലം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. കലക്ടറേറ്റ്, വില്ലേജ് ഓഫീസ്, കൃഷി ഭവനുകളുടെയും അവസ്ഥ ഇതുതന്നെയാണ്. പൊലീസ് സ്റ്റേഷനുകളില്‍ പോലും പൊലീസുകാരുടെ ഒഴിവുണ്ട്. ഇത് കവര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കേസുകളെ […]

മൊഗ്രാല്‍: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലാതെ രണ്ടായിരത്തിലധികം കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാവുന്നുവെന്ന് മൊഗ്രാല്‍ ദേശീയവേദി പ്രഥമ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ഓഫീസുകളില്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരെ കസേരകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒഴിഞ്ഞു കിടക്കുന്നത്. ഉദ്യോഗസ്ഥക്ഷാമം മൂലം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. കലക്ടറേറ്റ്, വില്ലേജ് ഓഫീസ്, കൃഷി ഭവനുകളുടെയും അവസ്ഥ ഇതുതന്നെയാണ്. പൊലീസ് സ്റ്റേഷനുകളില്‍ പോലും പൊലീസുകാരുടെ ഒഴിവുണ്ട്. ഇത് കവര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കേസുകളെ ബാധിക്കുന്നു. സ്‌കൂളുകളില്‍ അധ്യാപക ക്ഷാമവും നേരിടുന്നുണ്ട്. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ നാട് പനിച്ചു വിറക്കുമ്പോഴും സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവ് രോഗികളെ വല്ലാതെ ദുരിതത്തിലാക്കുന്നുമുണ്ട്.
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആളില്ലാകസേരകളെ കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് മുന്‍ ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഉദ്യോഗസ്ഥ ക്ഷാമത്തിനിടയിലും നിലവിലുള്ളവര്‍ സ്ഥലം മാറിപ്പോകുന്നതും ഭരണ സ്തംഭനത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത് തടയാനും സര്‍ക്കാറിനാകുന്നില്ല.
എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും ഇപ്പോള്‍ അധിക ജോലി ഭാരത്താല്‍ വലയുകയാണ്. എങ്ങിനെയും ഇവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന തോന്നലാണ് നിലവിലുള്ള ജീവനക്കാര്‍ക്കുള്ളത്. ഭരണ സ്തംഭനം ഒഴിവാക്കാന്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഗള്‍ഫ് പ്രതിനിധി എല്‍.ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. എച്.എം കരീം, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, അബ്ദുള്ളകുഞ്ഞി നട്പ്പളം,മുഹമ്മദ് പേരാല്‍, എ എം സിദ്ദീഖ് റഹ്മാന്‍, ടികെ അന്‍വര്‍, ഖാദര്‍ മൊഗ്രാല്‍, എം.എം റഹ്മാന്‍, എം.എ മൂസ, ടി.കെ ജാഫര്‍,മുഹമ്മദ് സ്മാര്‍ട്ട്,അബ്‌കോ മുഹമ്മദ്, ബിഎ മുഹമ്മദ് കുഞ്ഞി, ടി.എ കുഞ്ഞഹമ്മദ്, മുഹമ്മദ് അഷ്റഫ് സാഹിബ്, ടി.എ ജലാല്‍, എം.എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. ജോ.സെക്രട്ടറി മുഹമ്മദ് മൊഗ്രാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it