വി 7 മ്യൂസിക്കല്‍ നൈറ്റ് 24ന്; രണ്ടാംഘട്ട ധനസഹായം കൈമാറി

കാസര്‍കോട്: ഗോള്‍ഡന്‍ മെമ്മറീസ് ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പീര്‍ മുഹമ്മദ്, മുഹമ്മദ് റാഫി എന്നിവരുടെ സ്മരണാര്‍ത്ഥം ഈ മാസം 24ന് തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ വി 7 മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കും. ഷക്കീല്‍ അഹ്മദ് ഗോവ, സീനത്ത് കണ്ണൂര്‍, സുറുമി വയനാട്, ജലീല്‍ എയര്‍ലൈന്‍സ്, നിസാം പീര്‍ മുഹമ്മദ്, ഫാസിലാ ബാനു, സൗമ്യ മംഗളൂരു, കഫീല്‍ തളങ്കര, സോണാ മസൂദ്, സല്‍ഫ ജനൂസ് കമാല്‍ തുടങ്ങിയ ഗായകര്‍ അണിനിരക്കും. പീര്‍ മുഹമ്മദ്, വിളയില്‍ ഫസീല, റംലാ […]

കാസര്‍കോട്: ഗോള്‍ഡന്‍ മെമ്മറീസ് ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പീര്‍ മുഹമ്മദ്, മുഹമ്മദ് റാഫി എന്നിവരുടെ സ്മരണാര്‍ത്ഥം ഈ മാസം 24ന് തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ വി 7 മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കും. ഷക്കീല്‍ അഹ്മദ് ഗോവ, സീനത്ത് കണ്ണൂര്‍, സുറുമി വയനാട്, ജലീല്‍ എയര്‍ലൈന്‍സ്, നിസാം പീര്‍ മുഹമ്മദ്, ഫാസിലാ ബാനു, സൗമ്യ മംഗളൂരു, കഫീല്‍ തളങ്കര, സോണാ മസൂദ്, സല്‍ഫ ജനൂസ് കമാല്‍ തുടങ്ങിയ ഗായകര്‍ അണിനിരക്കും. പീര്‍ മുഹമ്മദ്, വിളയില്‍ ഫസീല, റംലാ ബീഗം, ഹമീദ് ഖന്ന അനുസ്മരണവും നടക്കും.
മ്യൂസിക്കല്‍ നൈറ്റിന്റെ ഭാഗമായി നിര്‍ധനരായ കലാകാരന്മാര്‍ക്കുള്ള രണ്ടാം ഗഡു ധനസഹായ വിതരണ ഉദ്ഘാടനം വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് നിര്‍വഹിച്ചു. ഗോള്‍ഡന്‍ മെമ്മറീസ് ഗ്രൂപ്പിന്റെ ഭാരവാഹികളായ ജലീല്‍ എയര്‍ലൈന്‍സ്, ഹനീഫ് ബദരിയ, അസ്ലം ചോക്ലേറ്റ് എന്നിവരെ തുക ഏല്‍പ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗോള്‍ഡന്‍ മെമ്മറീസ് ഗ്രൂപ്പ് മെമ്പര്‍മാരായ കാറൂ തളങ്കര, സിദ്ദിഖ് നെല്ലിക്ക, സലിം ബര്‍ക്കിലി, നിസാര്‍ മൊഗ്രാല്‍, കഫീല്‍ തളങ്കര, നാസര്‍ എയര്‍ലൈന്‍സ്, മുഹമ്മദ് ആലപ്പി, നവാസ് പാരിസ്, അബ്ദുല്ല കമ്പിളി സംസാരിച്ചു. ആദ്യഘട്ട സഹായ വിതരണം നേരത്തെ മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി നിര്‍വഹിച്ചിരുന്നു. മൂന്നാം ഗഡു സഹായ വിതരണം ഉടന്‍ നടക്കും.

Related Articles
Next Story
Share it