പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. വേണു ബേക്കല്‍ ടൂറിസം വികസനത്തിന് നല്‍കിയത് വിലമതിക്കാനാകാത്ത സംഭാവനകള്‍
പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വി. വേണു ബേക്കല്‍ ടൂറിസം വികസനത്തിന് നല്‍കിയത് വിലമതിക്കാനാകാത്ത സംഭാവനകള്‍. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 1995 ജൂലായ് മൂന്നാം തീയതിയാണ് രൂപീകരിക്കപ്പെട്ടത്. ബി.ആര്‍.ഡി.സിയുടെ ആദ്യ ചെയര്‍മാന്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരും ആദ്യ എം.ഡി ഡോ. വി. വേണുവുമായിരുന്നു. ബേക്കല്‍ പദ്ധതിയുടെ വികസനത്തിന് നിര്‍ണ്ണായക ശക്തിയായി ഡോ. വേണു പ്രവര്‍ത്തിച്ചു. 1995 മുതല്‍ ജൂലായ് 1998 വരെയും പിന്നീട് 2000 ജൂലായ് മൂന്നു മുതല്‍ 2001 […]

പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വി. വേണു ബേക്കല്‍ ടൂറിസം വികസനത്തിന് നല്‍കിയത് വിലമതിക്കാനാകാത്ത സംഭാവനകള്‍. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 1995 ജൂലായ് മൂന്നാം തീയതിയാണ് രൂപീകരിക്കപ്പെട്ടത്. ബി.ആര്‍.ഡി.സിയുടെ ആദ്യ ചെയര്‍മാന്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരും ആദ്യ എം.ഡി ഡോ. വി. വേണുവുമായിരുന്നു. ബേക്കല്‍ പദ്ധതിയുടെ വികസനത്തിന് നിര്‍ണ്ണായക ശക്തിയായി ഡോ. വേണു പ്രവര്‍ത്തിച്ചു. 1995 മുതല്‍ ജൂലായ് 1998 വരെയും പിന്നീട് 2000 ജൂലായ് മൂന്നു മുതല്‍ 2001 ജൂലായ് 16 വരെയും ബി.ആര്‍.ഡി.സി.യുടെ എം.ഡി ആയിരുന്നു. കേരള വിനോദസഞ്ചാര വകുപ്പിന്റെ ഡയറക്ടര്‍, വകുപ്പിന്റെ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്നീ നിലകളിലും ബി.ആര്‍.ഡി.സി.യുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ബി.ആര്‍.ഡി.സിയുടെ ആദ്യ എം.ഡി തന്നെ ഇതിന്റെ ചെയര്‍മാനായി വരുന്നത് ആദ്യമായാണ്. എം.ഡി. ആയിരുന്ന കാലത്ത് ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിന് വേണ്ടി മുഖാമുഖം പരിപാടികള്‍ സംഘടിപ്പിക്കുകയും അന്നത്തെ ഉദുമ എം.എല്‍.എ അഡ്വ. പി. രാഘവനോടൊപ്പം ജനങ്ങളുമായി സംവദിക്കുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്തു. ആ നല്ല ബന്ധം കാരണം ഇന്നും ബി.ആര്‍.ഡി.സി.യുടെ എം.ഡി. ഡോ. വേണുവാണെന്ന് വിശ്വസിക്കാനാണ് നാട്ടുകാര്‍ക്കിഷ്ടം.
അത്രയ്ക്ക് ജനകീയനായ ഒരു എം.ഡി ആയിരുന്നു ഡോ. വേണു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബി.ആര്‍.ഡി.സിക്ക് ആവശ്യമായ സ്ഥലമെടുപ്പ് നടന്നതും ബേക്കല്‍ വാട്ടര്‍ സപ്ലൈ സ്‌കീം, പഞ്ചായത്ത് റോഡുകളുടെ നിര്‍മ്മാണം എന്നിവ ആരംഭിച്ചതും. ഈ ദീര്‍ഘ വീക്ഷണമാണ് ഇന്ത്യയിലെ സ്‌പെഷ്യല്‍ ടൂറിസം ഏരിയകളില്‍ ബേക്കലിന് പ്രമുഖ സ്ഥാനം ലഭിക്കാന്‍ ഇടവരുത്തിയത്. ബേക്കലിനെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കാന്‍ ടൂറിസം ഡയറക്ടര്‍, ടൂറിസം സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന് സാധിച്ചു.